ഭുവനേശ്വർ:ഡൽഹിയിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ വച്ച് പിടികൂടിയ ട്രക്കിൽ നിന്നും 1.1 കോടി രൂപ വില വരുന്ന 1,277 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ പഞ്ചാബിലെ ലുധിയാന ജില്ലയിൽ നിന്നുള്ള രണ്ടുപേർ അറസ്റ്റിലായി.
ഓക്‌സിജൻ ട്രക്കിൽ മയക്കുമരുന്ന് കടത്ത്; 1.1 കോടി രൂപയുടെ കഞ്ചാവ് പിടിച്ചെടുത്തു - ganja
1,277 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പഞ്ചാബിലെ ലുധിയാന ജില്ലയിൽ നിന്നുള്ള രണ്ടുപേർ അറസ്റ്റിലായി.
ഓക്‌സിജൻ ട്രക്കിൽ മയക്കുമരുന്ന് കടത്ത്
വിശാഖപട്ടണം തുറമുഖത്ത് ഓക്‌സിജൻ സിലിണ്ടറുകൾ കയറ്റിവന്ന ട്രക്കാണ് പിടിയിലായത്. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ജയ്‌പൂർ സദാർ പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വിതരണക്കാരെ കണ്ടെത്താനുള്ള ശ്രമം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
Also Read:കശ്‌മീര്‍ ഭീകരാക്രമണം; അനുശോചനവുമായി ഡല്‍ഹി മുഖ്യമന്ത്രി