മംഗളൂരു(കർണാടക): വിനായക ചതുർഥി ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങി. ആഘോഷങ്ങളുടെ ഭാഗമായി വിശ്വാസികൾ ഗണപതിയുടെ വിഗ്രഹം വീടുകളിൽ വച്ച് പൂജിക്കുന്ന പതിവുണ്ട്. ഉത്സവകാലത്ത് ഗണേശ വിഗ്രഹ നിർമാണവും തകൃതിയാണ്.
വിനായക ചതുർഥി; 26 വർഷമായി മംഗളുരുവിൽ നിന്ന് ഗണേശ വിഗ്രഹം അമേരിക്കയിലെത്തിച്ച് വിശ്വാസി 26 വർഷമായി മംഗളുരുവിൽ നിന്ന് ഗണേശ വിഗ്രഹം അമേരിക്കയിലെത്തിച്ചാണ് ഷെർലക്കറും വിനായക ചതുർഥി ആഘോഷിക്കുന്നത്. അമേരിക്കയിലെ ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ മംഗളുരു സ്വദേശിയാണ് ഷെർലക്കർ. മംഗളുരുവിലെ മന്നഗുഡേയിലുള്ള ശ്രീ ഗണേശ വിഗ്രഹ നിർമാണശാലയിൽ നിന്നാണ് ഗണേശ വിഗ്രഹം അമേരിക്കയിലേക്ക് എത്തിക്കുന്നത്.
ഏകദേശം 4.5 കിലോ 15 ഇഞ്ച് നീളത്തിലാണ് നിർമിക്കുന്നത്. കാബിൻ ലഗേജായി വിമാനത്തിൽ കൊണ്ടുപോകാൻ 5 കിലോഗ്രാം ഉള്ളതിനാൽ, അതേ വലിപ്പത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. എയർപോർട്ടിൽ സുരക്ഷ പരിശോധനക്കായി തുറക്കാൻ കഴിയുന്ന വിധത്തിലാണ് പാക്കിങ്.
കൊവിഡ് കാലത്തിന് മുമ്പ് ഇവിടെ നിന്ന് ലണ്ടനിലേക്കും വിഗ്രഹങ്ങൾ അയച്ചിരുന്നു എന്ന് വിഗ്രഹ നിർമാണ ശാലയുടെ ഉടമ പറഞ്ഞു. ഗണേശ ചതുർഥിക്ക് രണ്ടര മാസം മുമ്പ് വിഗ്രഹ നിർമാണം ആരംഭിക്കും. ഉത്സവത്തിന് ഒരു മാസം മുമ്പ് കുടുംബം മംഗളുരുവിലെത്തി വിഗ്രഹം അമേരിക്കയിലേക്ക് കൊണ്ടുപോകും.
ഗണേശ ചതുർഥി:ഗണപതി ഭഗവാന്‍റെ ജന്മദിനമെന്ന നിലയ്‌ക്ക് രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഗണേശ ചതുർഥി അഥവാ വിനായക ചതുർഥി. ഹിന്ദു മതവിശ്വാസമനുസരിച്ച് പുതിയ തുടക്കങ്ങളുടെയും വിഘ്‌നങ്ങൾ അകറ്റുന്നതിന്‍റെയും ദൈവമാണ് ഗണേശൻ. അതായത് സാധാരണയായി ഓഗസ്‌റ്റ് അല്ലെങ്കിൽ സെപ്‌റ്റംബർ മാസങ്ങളിലാണ് ഈ ഉത്സവം കൊണ്ടാടപ്പെടുന്നത്. ഈ വർഷം വിനായക ചതുർഥി ഓഗസ്‌റ്റ് 31നാണ്.