ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി ബിജെപി വക്താവ് സാംബ്രിത് പത്ര. കൊവിഡ് മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഗാന്ധി കുടുംബം നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിമര്‍ശനങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും അവര്‍ അതിന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയവല്‍ക്കരിക്കാന്‍ പറ്റാത്ത കാര്യങ്ങളില്‍ അതിന് ശ്രമിക്കുന്നത് ശരിയല്ല. പ്രിയങ്ക അഭിമുഖത്തിലൂടെയും രാഹുല്‍ ട്വിറ്ററിലൂടെയും അത് ചെയ്യുന്നു. അവരുടെ അഹങ്കാരമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ജനങ്ങള്‍ അതിന് മറുപടി നല്‍കിക്കോളുമെന്നും ബിജെപി വക്താവ് പറഞ്ഞു.
കൊവിഡ് വ്യാപനത്തെയും ഗാന്ധി കുടുംബം രാഷ്ട്രീയവല്‍ക്കരിക്കുന്നെന്ന് ബിജെപി
കൊവിഡ് വ്യാപനം ചെറുക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
കൂടുതല്‍ വായിക്കുക..... നെഹ്രുവിനെ പഴിക്കരുത്, ഭരിക്കുന്നത് മോദി; പരിഹാസവുമായി പ്രിയങ്ക
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്നത് മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വിമര്‍ശനമുന്നയിച്ചത്. ഇത്തവണ എല്ലാ കുറ്റവും ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും, അധികാരത്തിലിരിക്കുന്നത് നരേന്ദ്ര മോദി ആണെന്നും പ്രിയങ്ക പരിഹസിച്ചു. കൊവിഡ് വ്യാപനം ചെറുക്കാനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടു. വാക്സിന്‍ വിതരണത്തില്‍ കേന്ദ്രം പൂര്‍ണ പരാജയമാണ്. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മോദിക്കാണെന്നുമായിരുന്നു പ്രിയങ്കയുടെ ആരോപണങ്ങള്‍.