കേരളം

kerala

ETV Bharat / bharat

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും- പട്ടിക കാണാം - അനുരാഗ് സിങ് താക്കൂർ

പുനസംഘടനയോടെ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 78 ആയി. മലയാളിയായ രാജീവ് ചന്ദ്രശേഖറും സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Full list of union council of ministers  കേന്ദ്ര മന്ത്രിസഭ പുനഃസംഘടന  പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും  രണ്ടാം മോദി മന്ത്രിസഭ പുനസംഘടന  കിരൺ റിജിജു  അനുരാഗ് സിങ് താക്കൂർ  union council of ministers
കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും- പട്ടിക കാണാം

By

Published : Jul 8, 2021, 2:47 AM IST

Updated : Jul 8, 2021, 6:27 AM IST

ന്യൂഡൽഹി: 43 പുതുമുഖങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ പുനസംഘടന. കാബിനറ്റ് മന്ത്രിമാരായി 15 പേരും സഹമന്ത്രിമാരായി 28 പേരുമാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്തത്. പുനസംഘടനയോടെ പ്രധാനമന്ത്രി അടക്കം കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 78 ആയി.

നാരായൺ റാണെ, സർബാനന്ദ സോനവാൾ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് പുതിയ കാബിനറ്റ് മന്ത്രിമാരിലെ പ്രമുഖർ. സഹമന്ത്രിമാരായിരുന്ന കിരൺ റിജിജു, ഹർദീപ് സിങ് പുരി, ജി കിഷൻ റെഡ്ഡി, അനുരാഗ് സിങ് താക്കൂർ എന്നിവർക്കും കാബിനറ്റ് പദവി ലഭിച്ചു. അതേസമയം മലയാളിയായ രാജീവ് ചന്ദ്രശേഖർ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വി മുരളീധരനുശേഷം മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്രശേഖർ.

പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

  1. നാരായൺ തട്ടു റാണെ- സൂക്ഷ്മ-ചെറുകിട, ഇടത്തരം വ്യവസായം
  2. സർബാനന്ദ സോനവാൾ- തുറമുഖ-ഷിപ്പിംഗ്, ആയുഷ്
  3. ഡോ. വിരേന്ദ്രകുമാർ- സാമൂഹിക നീതി, ശാക്തീകരണം
  4. ജ്യോതിരാദിത്യ സിന്ധ്യ- സിവിൽ ഏവിയേഷൻ
  5. രാമചന്ദ്ര പ്രസാദ് സിങ്- ഉരുക്ക്
  6. അശ്വിനി വൈഷ്ണോ- റെയിൽവേ, വാർത്താവിനിമയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
  7. പശുപതി കുമാർ പരസ്- ഭക്ഷ്യ സംസ്കരണം
  8. കിരൺ റിജിജു- നിയമം
  9. രാജ്‌‌കുമാർ സിങ്- വൈദ്യുതി, പുനരുപയോഗിക്കാവുന്ന ഊർജം
  10. ഹർദീപ് സിങ് പുരി- പെട്രോളിയം പ്രകൃതി, ഭവനം നഗരകാര്യം
  11. മൻസുഖ് മാണ്ഡവ്യ- ആരോഗ്യം കുടുംബക്ഷേമം, കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ
  12. ഭൂപേന്ദ്ര യാദവ് - വനം, പരിസ്ഥിതി, തൊഴിൽ
  13. പര്‍ഷോത്തം രൂപാല- മത്സ്യബന്ധനം, മൃഗസംരക്ഷണം, ഡയറി
  14. ജി കിഷൻ റെഡ്ഡി- സാംസ്കാരികം, ടൂറിസം, വടക്ക് കിഴക്കൻ സംസ്ഥാന വികസനം.
  15. അനുരാഗ് സിങ് താക്കൂർ- വാർത്താവിതരണം- പ്രക്ഷേപണം, യുവജനകാര്യം- കായികം

സഹമന്ത്രിമാർ

  • പങ്കജ് ചൗധരി - ധനകാര്യം
  • അനുപ്രിയ സിങ് പട്ടേൽ - വാണ്ജ്യം, വ്യവസായം
  • സത്യപാൽ സിങ് ഭാഗേൽ - നിയമം
  • രാജീവ് ചന്ദ്രേശേഖർ -വൈദഗ്ധ്യ വികസനം, ഐ.ടി, ഇലക്ട്രോണിക്സ്, വ്യവസായ സംരംഭങ്ങൾ
  • ശോഭ കരന്ദലജ - കൃഷി
  • ഭാനുപ്രതാപ് സിങ് വെർമ - ചെറുകിട ഇടത്തരം വ്യവസായങ്ങൾ
  • മീനാക്ഷി ലേഖി - വിദേശകാര്യം, സംസ്കാരം
  • ദർശന വിക്രം ജാർദോഷ് - ടെക്സ്റ്റയിൽസ്, റെയിൽവേ
  • അന്നപൂർണ ദേവി - വിദ്യാഭ്യാസം
  • എ നാരാണസ്വാമി - സാമൂഹിക നീതി മന്ത്രാലയം
  • എംപി കൗശൽ കിഷോർ- ഭവനം, നഗരവികസനം
  • അജയ് ഭട്ട് - പ്രതിരോധം, ടൂറിസം
  • ബി.എൽ. വെർമ - വടക്കുകിഴക്കൻ മേഖല, സഹകരണം
  • അജയകുമാർ - ആഭ്യന്തരം
  • ചൗഹാന്‍ ദേവുസിങ്‌ - കമ്മ്യൂണിക്കേഷൻസ്
  • ഭഗ്‍വന്ത് ഖുബ - പാരമ്പര്യേതര ഊർജം, രാസവളം
  • കപിൽ മൊറേശ്വർ പാട്ടീല്‍ - പഞ്ചായത്തീ രാജ്
  • പ്രതിമ ഭൗമിക് - സാമൂഹ്യ നീതി
  • സുഭാസ് സർക്കാർ - വിദ്യാഭ്യാസം
  • ഭഗവത് കൃഷ്ണറാവു കരാട് - ധനകാര്യം
  • രാജ്‌കുമാർ രഞ്ജൻ സിങ്- വിദേശകാര്യം, വിദ്യാഭ്യാസം
  • ഭാരതി പർവീണ പവാർ - ആരോഗ്യം, കുടുംബക്ഷേമം
  • ബിശ്വേശ്വർ ടുഡു -ആദിവാസി ക്ഷേമം, ജൽശക്തി
  • ശന്തനു താക്കൂർ - തുറമുഖം, ഷിപ്പിങ്, ജലപാത
  • ഡോ. മുഞ്ചപാറ മഹേന്ദ്രഭായി - വനിതാ ശിശുക്ഷേമം, ആയുഷ്
  • ജോൺ ബർല -ന്യൂനപക്ഷം
  • ഡോ. എൽ മുരുകൻ - മത്സ്യ ബന്ധനം,ക്ഷീരം, വാർത്താവിതരണം
  • നിസിത് പ്രമാണിക് -ആഭ്യന്തരം, യുവജനക്ഷേമം, കായികം

READ MORE:ഏഴ്‌ വനിതകള്‍ കൂടി കേന്ദ്രമന്ത്രിസഭയില്‍ ; വനിതാപ്രാതിനിധ്യം 11

Last Updated : Jul 8, 2021, 6:27 AM IST

ABOUT THE AUTHOR

...view details