ഭോപ്പാൽ: മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലെ മുതിര്‍ന്ന ഡോക്ടർ സത്യേന്ദ്ര മിശ്രയെ കൊവിഡ് ചികിത്സയ്ക്കായി ഭോപ്പാലിൽ നിന്ന് എയർ ആംബുലൻസ് വഴി സിക്കന്തരാബാദിലെ യശോദ ആശുപത്രിയിലേക്ക് മാറ്റി.
സത്യേന്ദ്ര മിശ്രയെ കൊവിഡ് ചികിത്സയ്ക്കായി സിക്കന്തരാബാദിലേക്ക് മാറ്റി - മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
ഒരു വർഷത്തിലേറെയായി കൊവിഡ് രോഗികൾക്ക് ചികിത്സ നൽകിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
സത്യേന്ദ്ര മിശ്രയെ കൊവിഡ് ചികിത്സക്കായി സിക്കന്തരാബാദിലേക്ക് മാറ്റി
ബുന്ദേൽഖണ്ഡിലെ കൊവിഡ് രോഗികൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സ നൽകിക്കൊണ്ടിരുന്ന സത്യേന്ദ്ര മിശ്രയ്ക്ക് അടുത്തിടെ രോഗം ബാധിക്കുകയായിരുന്നു. ഗുരുതരമായതിനെ തുടർന്ന് സഹായം അഭ്യർഥിച്ച് സഹപ്രവർത്തകർ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്‍റെ അവസ്ഥ പുറംലോകമറിയുന്നത്.
നിലവിൽ അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിന്‍റെ 80 ശതമാനവും വൈറസ് ബാധിതമാണ്. സാധ്യമായ എല്ലാ സഹായങ്ങളും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉറപ്പ് നൽകി.