കേരളം

kerala

ETV Bharat / bharat

വിദ്വേഷ പ്രഭാഷണം; ഫാദർ ജോർജ് പൊന്നയ്യ ജുഡിഷ്യൽ കസ്റ്റഡിയിൽ

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കുമെതിരെ വിവാദ പരാമർശം നടത്തിയെന്ന പരാതിയിലാണ് ഫാദർ ജോർജ് പൊന്നയ്യയെ അറസ്റ്റ് ചെയ്‌തത്.

Fr George Ponniah  Fr George Ponniah remarks  Ponniah arrested  Kanyakumari news  ഫാദർ ജോർജ് പൊന്നയ്യ  ഫാദർ ജോർജ് പൊന്നയ്യ വാർത്ത  വിദ്വേഷ പ്രഭാഷണം  കന്യാകുമാരി  വിവാദ പരാമർശം  വിവാദ പരാമർശം വാർത്ത
വിദ്വേഷ പ്രഭാഷണം നടത്തിയ സംഭവം; ഫാദർ ജോർജ് പൊന്നയ്യയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

By

Published : Jul 24, 2021, 10:52 PM IST

കന്യാകുമാരി: പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കുമെതിരെ വിവാദ പരാമർശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കാതോലിക്ക പുരോഹിതൻ ഫാ. ജോർജ് പൊന്നയ്യയെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. യുഎപിഎ ചുമത്തി ജയിലിൽ കഴിയവേ മരണപ്പെട്ട ആക്‌ടിവിസ്റ്റ് സ്റ്റാൻ സ്വാമിക്ക് ആദരവ് പ്രകടിപ്പിച്ചുകൊണ്ട് ജൂലൈ 18ന് നടത്തിയ അനുസ്‌മരണ ചടങ്ങിലെ പ്രസംഗമാണ് അറസ്റ്റിന് കാരണം.

ബിജെപിയും ഹിന്ദു സംഘടനകളുമാണ് പുരോഹിതനെതിരെ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയത്. പുരോഹിതനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ ജോർജ് പൊന്നയ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ:യെദ്യൂരപ്പയുടെ പിൻഗാമിയെക്കുറിച്ച് അറിയില്ലെന്ന് പ്രഹ്‌ളാദ് ജോഷി

മധുര പൊലീസിൽ നിന്നും കോവിലപ്പട്ടി ഡിഎസ്‌പിക്ക് കൈമാറിയ പൊന്നയ്യയെ തൂത്തുക്കുടിയിലേക്കും പിന്നീട് കന്യാകുമാരി ജില്ലയിലേക്കും എത്തിച്ചു. ജില്ലയിലെ കുഴിതുരൈ ക്രിമിനൽ കോടതിയാണ് പുരോഹിതനെ ജുഡിഷ്യൽ കസ്റ്റഡിയില്‍ വിട്ടത്.

ABOUT THE AUTHOR

...view details