ഹൈദരാബാദ്: പതിനാലാം വയസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരനായി ഹൈദരാബാദ് സ്വദേശിയായ അഗസ്ത്യ ജയ്സ്വാള്‍. ഒസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ഡിഗ്രി നേടിയാണ് അഗസ്ത്യയുടെ നേട്ടം. നേരത്തെ ഒമ്പതാം വയസില്‍ 7.5 ഗ്രേഡ് നേടി പത്താം ക്ലാസ് ജയിച്ച ആദ്യ തെലങ്കാന സ്വദേശിയെന്ന നേട്ടവും ഈ 14കാരന്‍ സ്വന്തമാക്കിയിരുന്നു. പതിനൊന്നാം വയസില്‍ 63 ശതമാനം മാര്‍ക്കുമായി ഇന്‍റര്‍മീഡിയറ്റ് പരീക്ഷയും അഗസ്ത്യ വിജയിച്ചിരുന്നു. ദേശീയ ടേബിള്‍ ടെന്നീസ് താരം കൂടിയാണ് അഗസ്ത്യ.
പതിനാലാം വയസില്‍ ഡിഗ്രി നേടിയ ആദ്യ ഇന്ത്യക്കാരനായി ഹൈദരാബാദ് സ്വദേശി - പതിനാലാം വയസില്‍ ഡിഗ്രി
ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ഡിഗ്രി നേടിയാണ് അഗസ്ത്യയുടെ നേട്ടം. ഇരു കൈകള്‍ കൊണ്ടും എഴുതാന്‍ കഴിയുന്ന അഗസ്ത്യക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം
തന്‍റെ അധ്യാപകര്‍ മാതാപിതാക്കളാണെന്നും അവരുടെ പിന്തുണയിലാണ് എല്ലാ വെല്ലുവിളികളും മറികടക്കുന്നതെന്നും അഗസ്ത്യ പറയുന്നു. 1.7 സെക്കന്‍ഡില്‍ ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്യാന്‍ കഴിയുമെന്നും നൂറ് വരെയുള്ള ഗുണന പട്ടികകള്‍ വേഗത്തില്‍ ചൊല്ലാന്‍ കഴിയുമെന്നും അഗസ്ത്യ പറയുന്നു. ഇരു കൈകള്‍ കൊണ്ടും എഴുതാന്‍ കഴിയുന്ന അഗസ്ത്യക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം. പഠനത്തിനൊപ്പം അന്താരാഷ്ട്ര തലത്തില്‍ മോട്ടിവേഷന്‍ സ്പീക്കറായും ഈ 14കാരന്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഓരോ കുട്ടികള്‍ക്കും പ്രത്യേക കഴിവുകളുണ്ടെന്നും അത് തിരിച്ചറിഞ്ഞ് ശ്രദ്ധ നല്‍കിയാല്‍ എല്ലാവര്‍ക്കും ചരിത്രം സൃഷ്ടിക്കാനാകുമെന്നും അഗസ്ത്യയുടെ പിതാവ് അശ്വനി കുമാര്‍ പറയുന്നു.