പട്‌ന: നേപ്പാളിലുണ്ടായ മണ്ണിടിച്ചിലില്‍ ബിഹാര്‍ സ്വദേശികളായ നാല് യുവാക്കള്‍ കൊല്ലപ്പെട്ടു. കിഷന്‍ഗഞ്ച് സ്വദേശികളായ മുസാഫര്‍ ആലം, അബ്‌ദുല്‍ ആലം, തൗസീബ്, അസിമുദ്ദീന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് നേപ്പാളിലെ ഫിക്കല്‍ മേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്.
നേപ്പാളില്‍ മണ്ണിടിച്ചില്‍; 4 ബിഹാര്‍ സ്വദേശികള്‍ മരിച്ചു - landslide
നേപ്പാളിലെ ഫിക്കലിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച ബിഹാര്‍ സ്വദേശികളുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി.
ബിഹാറില്‍ നിന്ന് നേപ്പാളിലേക്ക് ജോലിക്കായെത്തിയതായിരുന്നു മരിച്ച നാല് പേരും. ഫിക്കലില്‍ ഒരു വീടിന് സമീപം ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേരും മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു.
ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും നാല് പേരും മരിച്ചിരുന്നു. മരിച്ച നാലു പേരുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കി. അപകടത്തില്‍ മരിച്ച നാല് യുവാക്കളുടെയും കുടുംബത്തിന് ബിഹാര്‍ മുഖ്യമന്ത്രി ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു.