കേരളം

kerala

ETV Bharat / bharat

തോട്ടിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് സ്‌ത്രീകൾ മരിച്ചു, ഒരാളെ കാണാതായി - കൊപ്പളയിൽ അപകടം

കോട്ടൺ ജിന്നിങ് ഫാക്‌ടറിയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തോട് മുറിച്ചുകടക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു

ഒഴുക്കിൽപ്പെട്ട് മൂന്ന് സ്‌ത്രീകൾ മരിച്ചു  നാല് സ്‌ത്രീകൾ ഒലിച്ചുപോയി  Four women washed away in stream karnataka  karnataka news  malayalam news  national news  3 dead bodies found in koppala  karnataka stream accident  കർണാടക വാർത്തകൾ  ദേശീയ വാർത്തകൾ  കൊപ്പളയിൽ അപകടം  കുത്തൊഴുക്കിൽപ്പെട്ടു
കർണാടകയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് സ്‌ത്രീകൾ മരിച്ചു, ഒരാളെ കാണാതായി

By

Published : Oct 2, 2022, 3:05 PM IST

ബെംഗളൂരു : കർണാടക കൊപ്പളയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാല് സ്‌ത്രീകൾ ഒലിച്ചുപോയി. ശനിയാഴ്‌ച യലബുർഗ താലൂക്കിലെ സങ്കനുരു ഗ്രാമത്തിലാണ് സംഭവം. ശങ്കനുരു വില്ലേജിലെ ഭുവനേശ്വരി പൊലീസ് പട്ടീൽ (40), ഗിരിജമ്മ കല്ലനഗൗഡ മാലി പട്ടീൽ (32), വീണ മാലിപട്ടീൽ (19), പവിത്ര പട്ടീൽ (40) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.

കോട്ടൺ ജിന്നിങ് ഫാക്‌ടറിയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ തോട് മുറിച്ചുകടക്കുന്നതിനിടെ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്‌സിന്‍റെയും പൊലീസിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെയുള്ള തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങളാണ് കണ്ടെത്തിയിയത്. പവിത്രയ്‌ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ദുരന്തത്തെ തുടർന്ന് ഗ്രാമത്തിലെത്തിയ മന്ത്രി ഹാലപ്പയ്‌ക്കെതിരെ ഗ്രാമവാസികൾ രോഷം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details