ബെംഗളൂരു:അധിക ജലം തമിഴ്‌നാട്ടിലേയ്‌ക്ക് തുറന്ന് വിട്ട് കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ നാല് മാസമായി പെയ്‌തുകൊണ്ടിരിക്കുന്ന ശക്തമായ മഴയില്‍ കാവേരി നദി കരകവിഞ്ഞൊഴുകിയതാണ് കാരണം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷത്തിൽ സെപ്‌റ്റംബർ വരെ നല്‍കേണ്ടിയിരുന്ന 101 ഘനയടി ജലത്തിന് പകരം 416 ഘനയടി ജലമാണ് കര്‍ണാടക തുറന്നുവിട്ടത്.
എല്ലാ വർഷവും കൂടുതൽ ജലം വിട്ടുനല്‍കാന്‍ കേന്ദ്രസർക്കാരിലും സുപ്രീം കോടതിയിലും സമ്മർദം ചെലുത്തുന്ന തമിഴ്‌നാട് സർക്കാർ ഇത്തവണ പ്രതീക്ഷിച്ചതിലും അധികം ജലം തുറന്ന് വിട്ടതില്‍ മൗനം പാലിക്കുകയാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിമര്‍ശിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള വര്‍ഷകാലത്തില്‍ ബിലിഗുണ്ട്‌ലൂ ജലസംഭരണിയില്‍ നിന്ന് തമിഴ്‌നാട്ടിലേയ്‌ക്ക് 177.25 ഘനയടി ജലം തുറന്ന് നല്‍കണമെന്ന് സുപ്രീം കോടതിയുടെ പരിഷ്‌കരിച്ച കാവേരി ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. എല്ലാ മാസവും എത്ര അളവ് ജലം തുറന്ന് വിടണമെന്ന് കോടതിയുടെ ഉത്തരവില്‍ കൃത്യമായി പരാമര്‍ശിക്കുന്നു.
തുറന്ന് വിട്ടത് മൂന്നിരട്ടി അധിക ജലം: കൂടാതെ, കാവേരി നദിയുടെ പരിപാലനത്തിനായി കേന്ദ്ര സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജല പരിപാലന സമിതിയും രൂപീകരിച്ചിരുന്നു. എല്ലാ മാസവും അളവിനനുസരിച്ച് ജലം വിതരണം ചെയ്യണമെന്ന് രേഖകളില്‍ പറയുന്നത് പ്രകാരം ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ മാസത്തിന്‍റെ പകുതി വരെ 101 ഘനയടി ജലമായിരുന്നു വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, സംസ്ഥാനത്തെ ശക്തമായ മഴയെ തുടര്‍ന്ന് 416 ഘനയടി ജലമാണ് തമിഴ്‌നാട്ടിലേയ്‌ക്ക് തുറന്ന് വിട്ടത്. അതായത്, മുന്‍ കൂട്ടി നിശ്‌ചയിച്ചതിനെക്കാള്‍ 315 അധിക ഘനയടി ജലമാണ് ഇത്തവണ തുറന്ന് വിട്ടത്.