ചെന്നൈ:പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ (Goat thieves) പിന്തുടര്‍ന്ന സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടറെ വെട്ടിക്കൊന്ന കേസില്‍ (Murder cop) നാല് പേര്‍ പിടിയില്‍. പിടിയിലാവരില്‍ രണ്ടു പേര്‍ പ്രയാപൂര്‍ത്തിയാകാത്തവര്‍ (Juvenile offenders). ഇവരുടെ പ്രായം 10ഉം 17ഉം വയസ് മാത്രം. മറ്റു രണ്ടു പേരില്‍ ഒരാള്‍ക്ക് 19 വയസ്.
തിരുച്ചിറപ്പള്ളി നാവല്‍പ്പട്ട് സ്റ്റേഷനിലെ സി ഭൂമിനാഥന്‍ (50) ആണ് ശനിയാഴ്ച (നവംബര്‍ 20, 2021) അതിക്രൂരമായി കൊല്ലപ്പെട്ടത്. പുതുക്കോട്ട കീരാനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം.
നാവല്‍പ്പട്ടിന് സമീപം ബൈക്ക് പട്രേളിങ്ങിനിടെ രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടുകളെ കടത്തുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു. പ്രദേശത്ത് ആട് മോഷണം വ്യാപകമായതിനാല്‍ മറ്റൊരും പൊലീസുകാരനൊപ്പം ഭൂമിനാഥന്‍ ബൈക്കില്‍ മോഷ്ടാക്കളെ പിന്‍തുടര്‍ന്നു.