മഹാരാഷ്‌ട്ര : സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വൈതരണ നദിയിൽ വീണ ഒരു കുടുംബത്തിലെ നാല് പേരിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. മഹാരാഷ്‌ട്രയിലെ വിരാർ വെസ്റ്റിലെ വൈതരണ ജെട്ടി മേഖലയിൽ ശനിയാഴ്‌ചയാണ് (15.10.2022) സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ സന്തു സദന(14), ലീല (27) എന്നിവരാണ് മരിച്ചത്.
സെൽഫിയെടുക്കുന്നതിനിടെ നദിയിൽ വീണ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു ; 2 പേരെ രക്ഷപ്പെടുത്തി - മുങ്ങി മരിച്ചു
സെൽഫിയെടുക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേർ നദിയിൽ വീണു, രണ്ട് പേർ മരിച്ചു. പത്താം ക്ലാസ് വിദ്യാർഥിയായ സന്തു സദന(14), ലീല (27) എന്നിവരാണ് മരിച്ചത്
സെൽഫിയെടുക്കുന്നതിനിടെ നദിയിൽ വീണ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
നാല് പേരും സ്ഥിരം ഇതുവഴി നടക്കാൻ വരാറുള്ളതായാണ് റിപ്പോർട്ട്. ശനിയാഴ്‌ച വൈകിട്ടും പതിവ് പോലെ വൈതരണ ജെട്ടിയിലെത്തിയ ഇവർ സെൽഫി എടുക്കുന്നതിനിടെ നദിയിലേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് വസായ്-വിരാർ മുനിസിപ്പൽ അഗ്നിശമനസേനയും അർണാല പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also read: പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു
Last Updated : Oct 16, 2022, 9:21 AM IST