കേരളം

kerala

ETV Bharat / bharat

ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; നാല് പേര്‍ അറസ്റ്റില്‍ - കോറമംഗല

ബെംഗളൂരുവിലാണ് സംഭവം. പാര്‍ക്കില്‍ സുഹൃത്തുമായി സംസാരിച്ച് നിന്നിരുന്ന യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോയാണ് നാലംഗ സംഘം പീഡിപ്പിച്ചത്.

gang rape in car at Bengaluru  Four arrested for gang raping a young woman  gang raping a young woman in a car Bengaluru  യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  ഓടിക്കൊണ്ടിരുന്ന കാറില്‍ പീഡനം  ബെംഗളൂരു  ബെംഗളൂരു കൂട്ട ബലാത്സംഗം  കോറമംഗല  കോറമംഗല പൊലീസ്
യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

By

Published : Mar 31, 2023, 1:18 PM IST

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെയാണ് ബെംഗളൂരു കോറമംഗള പൊലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച് 25നായിരുന്നു സംഭവം.

സംഭവ ദിവസം രാത്രി 10 മണിയോടെ കോറമംഗള നാഷണല്‍ ഗെയിംസ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. അവിടെ എത്തിയ നാലംഗ സംഘം ഭീഷണി പെടുത്തി സുഹൃത്തിനെ അവിടെ നിന്നും പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്‌ത യുവതിയുമായി സംഘം വഴക്കിട്ടു.

പിന്നാലെ യുവതിയെ കാറിലേക്ക് ബലമായി പിടിച്ച് കയറ്റുകയായിരുന്നു. ദൊമ്മലൂർ, ഇന്ദിര നഗർ, ആനേക്കൽ, നൈസ് റോഡ് തുടങ്ങി പലയിടത്തും ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ചാണ് യുവതിയെ നാലുപേരും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. രാത്രി മുഴുവന്‍ ഇത് തുടര്‍ന്ന പ്രതികള്‍ പുലര്‍ച്ചെ നാലു മണിയോടെ യുവതിയെ അവരുടെ വീടിന് സമീപത്തെ റോഡില്‍ ഉപേക്ഷിച്ചു.

Also Read:എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ് : അമ്മാവന് 40 വർഷം കഠിന തടവും പിഴയും

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി മാര്‍ച്ച് 26ന് കോറമംഗള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാലു പേരുടെയും പശ്ചാത്തല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചു:തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം പ്രതിക്ക് ശിക്ഷ വിധിച്ചിരുന്നു. നാല്‍പ്പത്തി ഒമ്പത് വര്‍ഷം കടിന തടവും 86,000 രൂപയുമാണ് പ്രതിയായ 27 കാരന്‍ ശില്‍പിക്ക് കോടതി വിധിച്ച ശിക്ഷ. പിഴത്തുക പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നല്‍കാനാണ് കോടതി നിര്‍ദേശം.

2021 ഓഗസ്റ്റ് മൂന്നിനാണ് കേസിന് ആസ്‌പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ നേരിട്ടും മൊബൈല്‍ ഫോണ്‍ വഴിയും ശല്യം ചെയ്യുന്നത് പതിവായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി കുട്ടിയുടെ കൈകള്‍ കെട്ടിയും വായ പൊത്തി പിടിച്ചുമാണ് പീഡിപ്പിച്ചത്.

Also Read:പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : പ്രതിക്ക് 49 വർഷം കഠിന തടവും 86,000 രൂപ പിഴയും

സെപ്‌റ്റംബര്‍ 24നും പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു. അന്നേ ദിവസം ഉച്ചയ്‌ക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വീടിന് പുറത്തെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന കുട്ടിയെ കുളിമുറിയുടെ വാതില്‍ തള്ളി തുറന്ന് അകത്ത് കടന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവിച്ചത് പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുമെന്നും പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി.

യുവാവിന്‍റെ ഭീഷണി ഭയന്ന പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. മാസങ്ങള്‍ക്ക് ശേഷം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് അറിഞ്ഞത്. തുടര്‍ന്നാണ് സംഭവം കേസായത്. മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയാണ് യുവാവ്.

ABOUT THE AUTHOR

...view details