ജമ്മു കശ്‌മീരില്‍ തീവ്രവാദി ആക്രമണം; നാല് സൈനികർക്ക് പരിക്ക് - ജമ്മു കശ്മീർ വാർത്തകൾ
പരിക്കേറ്റ സൈനികരെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജമ്മു കശ്‌മീരിലെ തീവ്രവാദി ആക്രമണത്തിൽ 4 സൈനികർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്ക്. ഷംഷിപുര പ്രദേശത്ത് വച്ചാണ് ആക്രമണം നടന്നത്. ഇന്ത്യൻ സൈന്യത്തിന്‍റെ റോഡ് ഓപ്പണിങ് പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ആർമി ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.