മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു - മുംബൈ
വാജ്പേയ് സർക്കാരിന്‍റെ കാലത്ത് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ആയിരുന്നു.
മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കൊവിഡ് ബാധിച്ച് മരിച്ചു
മുംബൈ: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി(69) അന്തരിച്ചു . കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡൽഹിയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. വാജ്പേയ് സർക്കാരിന്‍റെ കാലത്ത് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി ആയിരുന്നു.