ചണ്ഡിഗഡ് :കോൺഗ്രസുമായി അനുരഞ്ജനത്തിനുള്ള സമയം കഴിഞ്ഞെന്നും പാർട്ടി വിടാനുള്ള തന്‍റെ തീരുമാനം അന്തിമമാണെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. പാർട്ടിയിൽ തുടരാൻ ചില കോൺഗ്രസ് നേതാക്കളുമായി പിന്നാമ്പുറ ചർച്ചകൾ നടത്തുന്നുവെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.
ഉടൻ തന്നെ തന്‍റെ പുതിയ പാർട്ടി ആരംഭിക്കുമെന്ന് ആവർത്തിച്ച സിങ്, പഞ്ചാബിന് വേണ്ടി കൂട്ടായ ശക്തി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. പാർട്ടി വിടാനുള്ള തീരുമാനം ഏറെ ആലോചിച്ച ശേഷമാണ് എടുത്തത്. അത് അന്തിമമാണ്.
ALSO READ: 'ഇനിയുണ്ടായാല്‍ കോടതിയിലേക്ക്' ; യോഗി ആദിത്യനാഥിനെതിരെ വരുൺ ഗാന്ധി