കേരളം

kerala

By

Published : Mar 21, 2022, 2:02 PM IST

ETV Bharat / bharat

മുന്‍ മിസ്റ്റര്‍ ഇന്ത്യ മുഹമ്മദ് ഫൈസല്‍ മാലമോഷണത്തിന് അറസ്റ്റില്‍

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ചെന്നൈ പൊലീസ് മുഹമ്മദ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.

former mister India muhamad faisal arrested in chain snatching  former mister india's financial woes  chain snatching in Chennai  മുന്‍ മിസ്റ്റര്‍ ഇന്ത്യ മുഹമ്മദ് ഫൈസല്‍ മാലമോഷണക്കേസില്‍ അറസ്റ്റില്‍  മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രശ്ന്നങ്ങള്‍  ചെന്നൈയിലെ മാല മോഷണങ്ങള്‍
മുന്‍ മിസ്റ്റര്‍ ഇന്ത്യ മുഹമ്മദ് ഫൈസല്‍ മാലമോഷണത്തിന് അറസ്റ്റില്‍

ചെന്നൈ: മുന്‍ മിസ്റ്റര്‍ ഇന്ത്യ ജേതാവ് മുഹമ്മദ് ഫൈസല്‍ (22) മാലമോഷണ കേസില്‍ അറസ്റ്റില്‍. രത്ന ദേവിയുടെ (58) പരാതിയിലാണ് എന്‍ജിനിയറിങ് ബിരുദദാരിയായ ചെന്നൈ മന്നാടി സ്വദേശിയായ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മാര്‍ച്ച് 17നാണ് രത്ന ദേവിയുടെ മാല മോഷ്ടിക്കപ്പെടുന്നത്.

10ഗ്രാം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് മുഹമ്മദ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2019ലെ മിസ്റ്റര്‍ ഇന്ത്യ പട്ടമാണ് മുഹമ്മദ് ഫൈസല്‍ നേടുന്നത്. 2020ല്‍ എന്‍ജിനിയറിങ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം മുഹമ്മദ് ഫൈസല്‍ മൊബൈല്‍ ഫോണ്‍ കട നടത്തുകയായിരുന്നു.

കൊവിഡ് കാലത്ത് മുഹമ്മദിന് ബിസിനസില്‍ വലിയ നഷ്ടം നേരിട്ടതോടെ കട ബാധ്യതയായി. ഇതിനെതുടര്‍ന്നാണ് മുഹമ്മദ് ഫൈസല്‍ മോഷണത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ആദ്യ മോഷണം പിടിക്കപ്പെടാത്തതിനെ തുടര്‍ന്ന് പല മോഷണങ്ങളിലും മുഹമ്മദ് ഫൈസല്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ALSO READ:അഞ്ച് വയസുള്ള കുട്ടിയുടെ മാലമോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ 61കാരി പിടിയില്‍

ABOUT THE AUTHOR

...view details