ന്യൂഡൽഹി:അധ്യാപക നിയമന അഴിമതിക്കേസിൽ പത്ത് വർഷം തടവ് അനുഭവിച്ചിരുന്ന ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയെ ശിക്ഷാ നടപടികൾ പൂർത്തിയാക്കി തിഹാർ ജയിലിൽ നിന്ന് വിട്ടയച്ചു. കൊവിഡ് കണക്കിലെടുത്ത് ജയിലുകളിൽ നിന്ന് ഒൻപതര വർഷം തടവ് അനുഭവിച്ചവർക്ക് ആറുമാസത്തെ പ്രത്യേക ഇളവ് നൽകിക്കൊണ്ട് ഡൽഹി സർക്കാർ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഓം പ്രകാശ് ചൗട്ടാല ജയിൽ മോചിതനായി
അധ്യാപക നിയമന അഴിമതിക്കേസിൽ 2013 ൽ ആണ് ചൗട്ടാലയെ ജയിലിലടച്ചത്
ഓം പ്രകാശ് ചൗട്ടാലയെ തിഹാർ ജയിലിൽ നിന്ന് വിട്ടയച്ചു
also read:പുൽവാമ ആക്രമണം; വീരമൃത്യു വരിച്ച ജവാന്‍റെ ഭാര്യ പ്രതിഷേധവുമായി രംഗത്ത്
ചൗട്ടാല ഇതിനകം ഒൻപത് വർഷവും ഒമ്പത് മാസത്തെ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അധ്യാപക നിയമന അഴിമതിക്കേസിൽ 2013 ലാണ് ചൗട്ടാലയെ ജയിലിലടച്ചത്. 2000ൽ 3,206 ജൂനിയർ അധ്യാപകരെ നിയമവിരുദ്ധമായി നിയമിച്ച കേസിലാണ് ഓം പ്രകാശ് ചൗട്ടാല, മകൻ അജയ് ചൗട്ടാല, ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് കുമാർ ഉൾപ്പെടെ 53 പേരെ കോടതി ശിക്ഷിച്ചത്.