കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു. ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു അദ്ദേഹത്തെ കൊൽക്കത്തയിലെ അലിപോറിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭട്ടാചാര്യയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ ഇന്ന് 11 മണിയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന പ്രത്യേക സംഘം ആംബുലൻസിൽ ബുദ്ധദേവ് ഭട്ടാചാര്യയെ വീട്ടിലെത്തിച്ചു.
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു ബംഗാൾ മുൻ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രി വിട്ടു
ശരീരത്തിൽ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ആദ്യ കുറച്ചു ദിവസങ്ങളിൽ ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ, ഭട്ടാചാര്യയുടെ ആരോഗ്യസ്ഥിതി ക്രമേണ മെച്ചപ്പെടാൻ തുടങ്ങിയതിനാൽ ആംബുലൻസിൽ അദ്ദേഹത്തെ വീട്ടിലെത്തിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.