കേരളം

kerala

ETV Bharat / bharat

ട്രെയിനില്‍ നിന്ന് അത്താഴം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ; സംഭവം ഭാരത് ഗൗരവ് ടൂര്‍ പാക്കേജിനിടെ

Food Poison from Bharat Gaurav Train Yatra Dinner : ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഭക്ഷ്യവിഷബാധയേറ്റ യാത്രക്കാര്‍ക്ക് പൂനെ റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ചികിത്സ നല്‍കി

Food Poison to train passengers  Bharat Gaurav Yatra train Food Poison  Bharat Gaurav Yatra train  Food Poison from Bharat Gaurav Yatra Train Dinner  ട്രെയിനിലെ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ  ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ  ഭാരത് ഗൗരവ് പാക്കേജ് ടൂറിസ്റ്റ് ട്രെയിന്‍
food-poison-to-bharat-gaurav-yatra-train-passengers

By ETV Bharat Kerala Team

Published : Nov 29, 2023, 11:51 AM IST

Updated : Nov 29, 2023, 1:40 PM IST

സംഭവം ഭാരത് ഗൗരവ് ടൂര്‍ പാക്കേജിനിടെ ഭക്ഷ്യവിഷബാധ

പൂനെ (മഹാരാഷ്‌ട്ര) : ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ. അതും വലിയ തുക അടച്ച് ടൂര്‍ പാക്കേജിനായി ബുക്ക് ചെയ്‌ത ട്രെയിനില്‍ നിന്ന്. പൂനെയില്‍ നിന്നുള്ള വാര്‍ത്ത പുറത്തുവരുമ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരന്‍റെ കാര്യമാണ് ചര്‍ച്ചയാകുന്നത്. പണം അടച്ച് വിനോദ സഞ്ചാരത്തിനായി ബുക്ക് ചെയ്‌ത ട്രെയിനില്‍ ഈ ഗതിയാണെങ്കില്‍ സാധാരണ യാത്രക്കാരന്‍റെ അവസ്ഥ പറയേണ്ടതുണ്ടോ. ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണം വിശ്വസിച്ച് എങ്ങനെ വാങ്ങി കഴിക്കും എന്നതാണ് ആശങ്ക.

ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ഭാരത് ഗൗരവ് ട്രെയിനില്‍ നിന്നാണ് 40 യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റത് (Food Poison to Bharat Gaurav Yatra train passengers). ട്രെയിന്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ, അസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. ഐആര്‍ടിസിയുടെ ഭാരത് ഗൗരവ് പാക്കേജ് ടൂറിസ്റ്റ് ട്രെയിനിലെ ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത് (Bharat Gaurav Yatra train Food Poison). ചൊവ്വാഴ്‌ചയാണ് സംഭവം. രാത്രി ട്രെയിനില്‍ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ച യാത്രക്കാര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത് (Food Poison from Bharat Gaurav Yatra Train Dinner).

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട ഉടന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സസൂണ്‍ ആശുപത്രിയില്‍ വിവരം അറിയിച്ചിരുന്നു. അതിനാല്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ ഡോക്‌ടര്‍മാരുടെ ഒരു സംഘം ആവശ്യമായ മെഡിക്കല്‍ സാമഗ്രികളുമായി കാത്തുനിന്നു. യാത്രക്കാരുടെ നില തൃപ്‌തികരമാണെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം.

ഗുജറാത്തിലെ പലിതാനയിലേക്ക് തീര്‍ഥാടനത്തിനായി പോകുകയായിരുന്ന യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സ്വകാര്യ വ്യക്തി ആണ് തീര്‍ഥാടനത്തിനായി ഈ ട്രെയിന്‍ ബുക്ക് ചെയ്‌തത്. ഏകദേശം 1,000 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്.

ഭക്ഷണം കഴിച്ചതിന് പിന്നാലെ പലയാത്രക്കാര്‍ക്കും തലകറക്കം, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. രാത്രി 11.25ഓടെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ക്ക് വൈദ്യ സഹായം നല്‍കുകയായിരുന്നു.

'യാത്രക്കാരെ ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇറക്കി ചികിത്സ നല്‍കി. ഭാഗ്യവശാല്‍ യാത്രക്കാരെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. ചികിത്സ നല്‍കിയ ശേഷം മുഴുവന്‍ യാത്രക്കാരുമായി 12.30ന് പൂനെ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടു' -റെയില്‍വേ പൂനെ ഡിവിഷണല്‍ കൊമേഴ്‌ഷ്യല്‍ മാനേജര്‍ രാംദാസ് ഭിസെ പറഞ്ഞു.

പ്രസ്‌തുത ട്രെയിനില്‍ ഐആര്‍സിടിസി രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അവര്‍ ഭക്ഷണം പരിശോധിക്കാത്തത് വന്‍ വീഴ്‌ചയാണെന്നും റെയില്‍വേ പാസഞ്ചര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ഹര്‍ഷ ഷാ പറഞ്ഞു. 10 ദിവസത്തെ ടൂര്‍ പാക്കേജിനാണ് യാത്രക്കാര്‍ പണം നല്‍കുന്നത്. അതിനനുസരിച്ചുള്ള സൗകര്യം യാത്രക്കാര്‍ക്ക് നല്‍കണമെന്നും ഷാ ആവശ്യപ്പെട്ടു.

അതേസമയം, ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഇല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. സോലാപൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള വാദി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയത്. ഭക്ഷണം എവിടെ നിന്നാണ് എത്തിച്ചത് എന്നതടക്കം പരിശോധിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് റെയില്‍വേ ഭക്ഷണം നല്‍കിയില്ല എന്നും വിഷബാധയ്‌ക്ക് കാരണമായത് പുറത്തുനിന്നുള്ള ഭക്ഷണം ആണെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

Last Updated : Nov 29, 2023, 1:40 PM IST

ABOUT THE AUTHOR

...view details