ന്യൂഡൽഹി:ബജറ്റ് അവതരണത്തിന് മുമ്പായി ധനമന്ത്രി രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് രാഷ്ട്രപതിയുമായുള്ള കൂടികാഴ്‌ച രാവിലെ 10.15ന് കേന്ദ്ര മന്ത്രിസഭ യോഗം ചേരും. 'യൂണിയൻ ബജറ്റ്' എന്ന മൊബൈൽ ആപ്പ് വഴി ബജറ്റിന്‍റെ പ്രസംഗവും മറ്റ് രേഖകളും ലഭിക്കും.
നിർമല സീതാരാമൻ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി - Union Budget 2021
രാവിലെ 11 മണിക്ക് നടക്കുന്ന ധനമന്ത്രിയുടെ പ്രസംഗത്തോടെ ബജറ്റ് അവതരണം ആരംഭിക്കും
നിർമലാ സീതാരാമൻ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി
കൊവിഡ് മഹാമാരി തകർത്ത സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയോടെ രാജ്യം ബജറ്റ് അവതരണത്തിലേക്ക് ഉറ്റുനോക്കുന്നു. കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്‍റിലെത്തി. രാവിലെ 11 മണിക്ക് നടക്കുന്ന ധനമന്ത്രിയുടെ പ്രസംഗത്തോടെ ബജറ്റ് അവതരണം ആരംഭിക്കും.
Last Updated : Feb 1, 2021, 10:54 AM IST