മുംബൈ: ബാങ്കുകള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാകുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കുകളുടെ സമീപനം മെച്ചപ്പെടുന്നതോടെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പണമിടപാട് നടപടികള്‍ നടത്താനാകുമെന്ന് മന്ത്രി വ്യവസായ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ ബാങ്കിങ് നടപടികള്‍ പൂര്‍ണമായും ഡിജിറ്റലാകുന്നതോടെ നടപടികള്‍ എളുപ്പത്തിലാകുമെന്ന് എസ്‌ബിഐ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര വിശദീകരിച്ചു. രണ്ട് മാസത്തിനുള്ളില്‍ അത് സാധ്യമാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.