ന്യൂഡല്‍ഹി:പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് മഞ്ഞ വെളിച്ചത്തോടുകൂടിയ വസ്തു വരുന്നത് കണ്ടതായി ബിഎസ്എഫ് അറിയിച്ചു. ഡ്രോണെന്ന് കരുതുന്ന വസ്തു വ്യാഴാഴ്ച പത്താന്‍കോട്ടിലെ ബാമിയാല്‍ മേഖലയിലാണ് പറന്നെത്തിയത് . മേഖലയില്‍ നിന്നും ഇന്ത്യന്‍ ഭാഗത്തേക്ക് വന്ന ഡ്രോണില്‍ നിന്നുള്ള മഞ്ഞ നിറത്തിലുള്ള വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതായി ബിഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സൈനികര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തു. പിന്നാലെ പാകിസ്ഥാനിലെ കാലന്‍വാലി മേഖലയിലേക്ക് ഡ്രോണ്‍ തിരിച്ചുപറന്നതായും ബിഎസ്എഫ് പറയുന്നു.
പാകിസ്ഥാനില്‍ നിന്ന് ഡ്രോണെന്ന് കരുതുന്ന വസ്തു അതിർത്തിയിലെത്തിയതായി സൈന്യം - കരസേനാ വാര്‍ത്തകള്‍
ഡ്രോണ്‍ കണ്ടെത്തിയത് പത്താന്‍കോട്ടിലെ ബാമിയാല്‍ മേഖലയില്‍.സൈനികര്‍ വെടിവച്ചതിന് പിന്നാലെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് തിരിച്ചുപറന്നതായി ബിഎസ്എഫ്.
പാകിസ്ഥാനില്‍ നിന്നും പറന്നെത്തിയ മഞ്ഞ വെളിച്ചം
ഇത് ആദ്യമായല്ല പാക് ഭാഗത്ത് നിന്നുള്ള ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാംബാ സെക്ടറില്‍ രണ്ട് ഡ്രോണുകള്‍ അതിര്‍ത്തി കടന്നിരുന്നു. പാകിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ ഡ്രോണുകളെത്തുന്ന സാഹചര്യവും ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്