ജയ്പൂർ: രാജസ്ഥാനിലെ നോഖ സബ് ജയിലിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ച് കുറ്റവാളികള്‍ ജയിൽ ചാടി രക്ഷപ്പെട്ടു. സംസ്ഥാനത്ത് ഒരു മാസത്തിനിടയിലെ രണ്ടാമത്തെ സംഭവമാണിത്. ജയിലറയിൽ തുരങ്കം ഉണ്ടാക്കിയാണ് അഞ്ച് പേരും രക്ഷപ്പെട്ടതെന്ന് ജയിൽ ഡിജി രാജീവ് ദാസോട്ട് പറഞ്ഞു. ജയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് തടവുകാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും കുറ്റവാളികൾക്കെതിരെ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനില്‍ അഞ്ച് കുറ്റവാളികള്‍ ജയിൽ ചാടി
ഈ മാസം ആദ്യം 16 തടവുകാർ ജോധ്പൂരിലെ ഫലോദി സബ് ജയിലിൽ നിന്ന് ജയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷപ്പെട്ടിരുന്നു.
രാജസ്ഥാൻ ജയിലിൽ നിന്നും 5 കുറ്റവാളികള്‍ ജയിൽ ചാടി
സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടവർ ആയുധ, എൻഡിപിഎസ് നിയമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റവാളികളായിരുന്നു. സലിം, അനിൽ, മന്ദീപ് സിംഗ്, സുരേഷ് കുമാർ, രതിറാം എന്നിവരാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ഈ മാസം ആദ്യം 16 തടവുകാർ ജോധ്പൂരിലെ ഫലോദി സബ് ജയിലിൽ നിന്ന് ജയിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രക്ഷപ്പെട്ടിരുന്നു.