ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പിതാവ് തങ്ങളെ ലൈഗീകമായി പീഡിപ്പിച്ചു എന്ന പരാതിയുമായി അഞ്ച് സഹോദരിമാർ പൊലീസിൽ പരാതി നൽകി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളും പ്രായ പൂർത്തിയായ ആയ ഒരു പെൺകുട്ടിയുമാണ് പരാതി നൽകിയത്. പിതാവ് മദ്യപിച്ചെത്തി ഏറെക്കാലമായി തങ്ങളെ ലൈഗീകമായി ഉപദ്രവിച്ചു എന്നാണ് പരാതി. നിരന്തരമായ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് വീടു വിട്ട് അടുത്തുള്ള വനത്തിൽ ഒരു രാത്രി തങ്ങിയ അഞ്ചു സഹോദരിമാരെയും പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു.
ഉത്തരാഖണ്ഡിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ് - പെൺമക്കളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്
പിതാവിന്‍റെ നിരന്തര പീഡനത്തെ തുടർന്ന് വീട് വിട്ട് വനത്തിൽ അഭയം തേടിയ കുട്ടികളെ പ്രദേശവാസികൾ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്
ഉത്തരാഖണ്ഡിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്
നാട്ടുകാർ പെൺകുട്ടികളോട് സംസാരിക്കവെയാണ് പീഡന വിവരം പുറത്താകുന്നത്. തുടർന്ന് നാട്ടുകാർ വനിതാ കമ്മിഷനെ വിവരം അറിയിച്ചു . കേസിൽ കാലുങ്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കേസ് റവന്യൂ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിതാവ് തങ്ങളെ ഉപദ്രവിക്കുന്നത് അമ്മയോട് പറഞ്ഞപ്പോൾ അമ്മ കാര്യം മനസിലാക്കാതെ തങ്ങളെ ഉപദ്രവിക്കുകയാണ് ചെയ്തതെന്നും പെൺകുട്ടികൾ പറഞ്ഞു.