കേരളം

kerala

ETV Bharat / bharat

പൂനെയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു - കുടുംബത്തിലെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് കുടുംബത്തില്‍ നിന്നുള്ള നാല് പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്

COVID-19 virus  Pune family dies due to covid  covid cases in Pune  കൊവിഡ് 19  മഹാരാഷ്‌ട്ര കൊവിഡ് കേസുകള്‍  മുംബൈ  കുടുംബത്തിലെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു  Four of family die due to Corona in Pune
പൂനെയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 19, 2021, 11:55 AM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിലാണ് പൂനെയിലെ ഒരു കുടുംബത്തില്‍ നിന്നുള്ള നാല് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‍റെ മരണാനന്തര പൂജയില്‍ പങ്കെടുത്തപ്പോഴായിരുന്നു നാല് പേര്‍ക്ക് കൊവിഡ് ലഭിച്ചത്.

രണ്ടാഴ്‌ചക്കുള്ളില്‍ തന്നെ വയോധികയും, രണ്ട് പുരുഷന്മാരും, സ്‌ത്രീയും കൊവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. അല്‍ക്ക ജാദവ് (62), സഹോദരങ്ങളായ രോഹിത് ജാദവ് (38), അതുല്‍ ജാദവ് (40), വൈശാലി ഗയ്‌ക്കാവദ് (43) എന്നിവരാണ് മരിച്ചത്. ഇതില്‍ രോഹിതിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

അല്‍ക്ക ജാദവിന്‍റെ ഭര്‍ത്താവ് ജനുവരി 15ന് മരിച്ചിരുന്നു. മരണാനന്തര പൂജയ്ക്കാ‌യി ഒത്തുകൂടിയതിന് ശേഷമാണ് ഇവര്‍ക്ക് ഓരോരുത്തര്‍ക്കായി കൊവിഡ് സ്ഥിരീകരിച്ചത്. നാല് പേരും വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 30 ന് ഖേദ് ശിവ്‌പൂറിലെ ശ്ലോക് ആശുപത്രിയില്‍ വച്ച് വൈശാലി മരിച്ചു. തുടര്‍ന്ന് രോഹിത് ജാദവ് ഏപ്രില്‍ മൂന്നിനും, അല്‍ക്ക ജാദവ് ഏപ്രില്‍ നാലിനും ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 14ന് അതുല്‍ ജാദവും മരണത്തിന് കീഴടങ്ങി.

പൂനെയില്‍ പ്രതിദിനം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഹൗസിങ് സൊസൈറ്റികളില്‍ പതിവായി പ്രവേശിക്കുന്നതിന് ആര്‍ടി പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍. പല ഹൗസിങ് സൊസൈറ്റികളും തങ്ങളുടെ താമസക്കാര്‍ അല്ലാത്ത ആളുകള്‍ പ്രവേശിക്കുന്നത് വിലക്കിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details