കർണാടകയിൽ വാഹനാപകടം: അഞ്ച് മരണം - Five killed in Karnataka Road Accident
ടിപ്പറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കർണാടകയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു
ബെഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഇട്ടിഗട്ടി ഗ്രാമത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത നാലിലായിരുന്നു അപകടം. ദാവനഗരെയിൽ നിന്ന് ബെലഗാവിയിലേക്ക് പോകുകയായിരുന്നു ടെമ്പോ.