കേരളം

kerala

ETV Bharat / bharat

മിസോറാമിൽ 372 ഗ്രാം ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ

രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അസം റൈഫിൾസും മിസോറം എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഹെറോയിൻ പിടിച്ചെടുത്തത്.

By

Published : Apr 8, 2021, 7:48 AM IST

Drugs over 152 lakhs recovered in Mizoram  Drugs over 152 lakhs recovered  Drugs recovered in Mizoram  ഹെറോയിൻ  ഹെറോയിൻ പിടിച്ചെടുത്തു  ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ  Mizoram  Mizoram Heroin seized
മിസോറാമിൽ 372 ഗ്രാം ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ

ഐസ്‌വാള്‍:മിസോറാമിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ 372 ഗ്രാം ഹെറോയിനുമായി അഞ്ച് പേർ പിടിയിൽ. അസം റൈഫിൾസും മിസോറം എക്സൈസ് വകുപ്പും ഹന്തർ വെംഗ് പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് 75 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. ഏകദേശം 33.75 ലക്ഷം രൂപയോളം വിലവരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. സോകത്തർ പ്രദേശത്ത് നിന്നും ഒരു കോടിയിലധികം രൂപ വിലവരുന്ന 297.1 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

2020 ഒക്ടോബറിനും 2021 മാർച്ചിനുമിടയിൽ ഇരുവിഭാഗങ്ങളും നടത്തിയ സംയുക്ത തെരച്ചിലിൽ ആറ് കോടി രൂപ വിലമതിക്കുന്ന 23.6 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകളും 22.42 കോടിയോളം രൂപവിലവരുന്ന രണ്ട് കിലോ ഹെറോയിൻ ഉൾപ്പെടെ വിവിധ മയക്കുമരുന്നുകളും പിടികൂടിയിരുന്നു.

ABOUT THE AUTHOR

...view details