അഗർത്തല: വിദ്യാധനം സർവ്വധനാൽ പ്രധാനം.. എന്നാൽ വിദ്യ എന്തെന്ന് അറിയാത്ത അത് അഭ്യസിക്കാൻ കഴിയാത്ത ഒരു കൂട്ടർ നമുക്കിടയിലുമുണ്ട്.. മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിൽ. പറഞ്ഞു വരുന്നത് തൃപുരയിലെ ഒരു ചേരിയിൽ നിന്നുള്ള കഥയാണ്..
തൃപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ചേരികളിൽ നിരവധി കുട്ടികളാണ് വിദ്യാഭ്യാസമില്ലാതെയുള്ളത്. ഇവർക്ക് വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങൾ പകർന്ന് നൽകാൻ ഒരുങ്ങിയിരിക്കുകയാണ് ഒരു കുടുംബത്തിലെ അഞ്ച് സഹോദരങ്ങൾ ചേർന്ന്. ബറ്റാലയിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് അക്ഷരങ്ങൾ പകർന്ന് നൽകി അറിവിന്‍റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇവർ ജൂൺ ആറ് മുതൽ ആരംഭിച്ച് കഴിഞ്ഞു.