ഛണ്ഡിഗഡ് : ഉജ്വല വിജയമാണ് പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി നേടിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് മാന്‍ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 55162 വോട്ടുകളുടെ ലീഡുണ്ട്. ദിര്‍ബ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ പ്രതിപക്ഷ നേതാവ് ഹര്‍പല്‍ ചീമ തുടര്‍ച്ചയായ രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ഥിയെ 47956 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
പഞ്ചാബ് പിടിച്ച് ഭഗ്‌വന്ത് മാന്‍ ; ആംആദ്‌മിയുടെ അഞ്ച് പ്രധാന വിജയങ്ങള്‍ - AAP
മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഭഗ്‌വന്ത് മാനും മുന്‍ പ്രതിപക്ഷ നേതാവ് ഹര്‍പല്‍ ചീമയും 50,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
സുനാം നിയോജകമണ്ഡജലത്തിലെ ആംആദ്‌മി സ്ഥാനാര്‍ഥി അമാന്‍ അറോറ 70016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കുന്‍വര്‍ അജയ് പ്രധാപ് അകാലിദള്‍ സ്ഥാനാര്‍ഥിയെ 24375 വോട്ടുകളുടെ വ്യത്യാസത്തിലും പരാജയപ്പെടുത്തി.
നോര്‍ത്ത് അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്‍റെ വിജയം. ആം ആദ്‌മിയുടെ മറ്റൊരു പ്രധാനപ്പട്ട വിജയം കുല്‍തര്‍ സാന്ധവയുടേതായിരുന്നു. 21130 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോട്‌കപുര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.