വ്യാജ റെംഡെസിവിർ മരുന്ന് നിർമിച്ച് വിറ്റ സംഘം പിടിയിൽ
ഉത്തരാഖണ്ഡിലെ ഹരിദ്വാർ, റൂർക്കെ, കോത്വാർ എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് വ്യാജ മരുന്നും നിർമാണ സ്ഥാപനവും കണ്ടെത്തിയത്
ന്യൂഡൽഹി:വ്യാജ റെംഡെസിവിർ മരുന്ന് നിർമിച്ച് വിറ്റ അഞ്ച് പേരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, റൂർക്കെ, കോത്വാർ എന്നിവിടങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് വ്യാജ മരുന്നും നിർമാണ സ്ഥാപനവും കണ്ടെത്തിയത്. മരുന്നുകൾ, പെട്ടികൾ, നിർമാണ സാമഗ്രികൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 2,000ത്തോളം മരുന്നുകൾ ഇതിനകം തന്നെ വിറ്റുകഴിഞ്ഞതായി പ്രതികൾ മൊഴി നൽകി. കമ്മിഷണർ ശ്രീവാസ്‌തവയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു മരുന്നുകുപ്പിക്ക് 25,000 രൂപയാണ് പ്രതികൾ ഈടാക്കിയിരുന്നതെന്നും പൊലീസ് അറിയിച്ചു.