പട്‌ന: ബിഹാറിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു പിറന്നു. പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ഐ.ജി.ഐ.എം.എസ്) ഐ.വി.എഫ് സെന്‍ററിലാണ് കുഞ്ഞിന്‍റെ ജനനം. കുട്ടി പൂർണ ആരോഗ്യവാനാണെന്നും ഈ ജനനം സന്തോഷം നല്‍കുന്നുവെന്നും ഐ.ജി.ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് മനീഷ് മണ്ഡല്‍ പറഞ്ഞു.
ബിഹാറിലെ സർക്കാർ ആശുപത്രിയിൽ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു
പട്‌നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഐ.വി.എഫ് സെന്‍ററിലാണ് ടെസ്റ്റ് ട്യൂബ് ശിശുവിന്‍റെ ജനനം
ബിഹാറിലെ സർക്കാർ ആശുപത്രിയിൽ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു പിറന്നു
ALSO READ lവിവാഹത്തിന് സമ്മതിച്ചില്ല; കാമുകിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി
14 വർഷമായി കുട്ടികളില്ലാതിരുന്ന സഹർസ സ്വദേശികളായ മിഥിലേഷ് കുമാറും അനിത കുമാരിയുമാണ് മാതാപിതാക്കള്‍. ഐ.ജി.ഐ.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഡോക്‌ടര്‍മാരുടെ സംഘം മൂന്ന് വർഷമായി ഈ പ്രോജക്റ്റിന്‍റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. കൃത്രിമമായി ബീജസങ്കലനം നടത്തിയുള്ള ഗര്‍ഭധാരണമാണ് ഐ.വി.എഫ്. ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നാണ് ഐ.വി.എഫിന്‍റെ പൂര്‍ണരൂപം.