കേരളം

kerala

ETV Bharat / bharat

മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യ പൊതുശ്‌മശാനം; 'അനന്തയാത്ര' നിര്‍മിച്ച് തെലങ്കാന

മൃഗങ്ങളുടെ ക്ഷേമത്തിനായി 'പീപ്പിള്‍ ഫോര്‍ ആനിമല്‍സ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും നഗരസഭയും സംയുക്തമായി ചേര്‍ന്നാണ് 'അനന്തയാത്ര' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

pet crematorium  first pet crematorium in telengana  KT Rama Rao  Telangana Municipal Administration  Ananta Yatra  People for Animals  ngo  latest news in telengana  latest national news  latest news today  മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യ പൊതുശ്‌മശാനം  അനന്തയാത്ര  പീപ്പിള്‍ ഫോര്‍ ആനിമല്‍സ്  എന്‍ജിഒ  കെ ടി രാമ റാവോ  തെലങ്കാന ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
അനന്തയാത്ര

By

Published : Dec 7, 2022, 12:21 PM IST

ഹൈദരാബാദ്: മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യ പൊതുശ്‌മശാനം നിര്‍മിച്ച് തെലങ്കാന. മൃഗങ്ങളുടെ ക്ഷേമത്തിനായി 'പീപ്പിള്‍ ഫോര്‍ ആനിമല്‍സ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും നഗരസഭയും സംയുക്തമായി ചേര്‍ന്നാണ് 'അനന്തയാത്ര' എന്ന പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. ശ്‌മശാനത്തിന്‍റെ ഉദ്‌ഘാടനം നഗരവികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവും തെലങ്കാന നഗരസഭ ഭരണകൂടവും ചേര്‍ന്ന് നിര്‍വഹിച്ചു.

'ഞങ്ങളുടെ എന്‍ജിഒയുടെ സ്ഥാപകന്‍റെ വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു ഇത്. നഗരസഭയുടെ പിന്തുണയോടെ ഇത് ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഹൈദരാബാദ് പോലുള്ള നഗരത്തില്‍ ചത്ത വളര്‍ത്തുമൃഗങ്ങളെ കുഴിച്ചിടുന്നതിനായി ഒരു തുണ്ട് ഭൂമി അന്വേഷിച്ച് ആളുകള്‍ നടക്കുന്നത് ഒരു നിരന്തര കാഴ്‌ചയാണെന്ന്' ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അമൂല്യ പറഞ്ഞു.

'ചത്ത വളര്‍ത്തുമൃഗങ്ങളെ മുന്‍സിപ്പാലിറ്റിക്ക് നല്‍കും. അത് ഒരു മാലിന്യകൂമ്പാരത്തില്‍ അവസാനിക്കുകയാണ് പതിവ്. വളര്‍ത്തുമൃഗങ്ങളെ ആദരവോടു കൂടി ഉടമകള്‍ക്ക് അവസാനമായി യാത്ര അയയ്‌ക്കാന്‍ ഈ പദ്ധതി വഴി സാധിക്കുമെന്ന് അമൂല്യ കൂട്ടിച്ചേര്‍ത്തു. വളര്‍ത്തുമൃഗങ്ങളുമായി എത്തുമ്പോള്‍ ഉടമകള്‍ തങ്ങളെ വിവരമറിയിച്ചാല്‍ തങ്ങള്‍ വന്ന് അവയെ എടുക്കും. എന്നാല്‍, ഉപകരണങ്ങളുടെ സൂക്ഷിപ്പുകള്‍ക്കായി ഉടമകള്‍ ചെറിയ തുക നല്‍കേണ്ടിവരും'.

'മൃഗങ്ങള്‍ക്കായുള്ള ഏത് പദ്ധതിക്കും സംസ്ഥാനത്ത് മന്ത്രി കെ ടി റാമ റാവുവിന്‍റെ വിലപ്പെട്ട സാന്നിധ്യം ഉണ്ടാകും. പീര്‍സാടിഗുഡയിലുള്ള മൃഗങ്ങളുടെ വന്ധ്യംകരണത്തിനായുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി'. മാത്രമല്ല, അനന്തയാത്രയുടെ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നഗരസഭയ്‌ക്ക് നിര്‍ദേശം നല്‍കിയെന്നും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം ഉദ്‌ഘാടനത്തിന് എത്തിയതെന്നും അവര്‍ വ്യക്തമാക്കി.

'മൃഗങ്ങളുടെ വന്ധ്യംകരണത്തിനായും സംരക്ഷണത്തിനുമായുള്ള കേന്ദ്രങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്. മൃഗങ്ങള്‍ക്കെതിരെ അക്രമം തടയുന്നതിനായി ഒരു വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. തെരുവില്‍ അലഞ്ഞു തിരിയുന്ന നായകളെ പിടിച്ച് വന്ധ്യംകരണം നടത്തിയ ശേഷം ഭേദമായി കഴിയുമ്പോള്‍ അവരെ പിടികൂടിയ സ്ഥലത്ത് തന്നെ എത്തിക്കുന്നു'.

'തെരുവില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കായി ഹൈദരാബാദിലും സെക്കന്തരാബാദിലും പ്രവര്‍ത്തിക്കുന്ന ഏക സംഘടനയാണിത്. അധികവും നായകളെയും പൂച്ചകളെയുമാണ് സംരക്ഷിക്കുന്നതങ്കിലും ചില നേരങ്ങളില്‍ പരിക്ക് പറ്റിയിട്ടുള്ള കന്നുകാലികളെയും കുരങ്ങുകളെയും സംരക്ഷിക്കുന്നു.

'സംഘടനയുടെ പ്രവര്‍ത്തനത്തിനായി കെട്ടിടവും ഭൂമിയും നല്‍കി സഹായിച്ചത് നഗരസഭയാണ്. നഗരസഭയുമായി പരസ്‌പരം ധാരണയിലെത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ നായകള്‍ക്കും അവര്‍ ഞങ്ങള്‍ക്ക് തുക നല്‍കുന്നു. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഞങ്ങളുടെ സ്വന്തം തുക ഉപയോഗിച്ചാണെന്ന്' അമൂല്യ അറിയിച്ചു.

ABOUT THE AUTHOR

...view details