രാമജന്മഭൂമി പരിസരത്തിന്‍റെ ആദ്യ വിപുലീകരണം; ഒരു കോടി രൂപയുടെ ഭൂമി വാങ്ങി - ഭൂമി
അഷർഫി ഭവനോട് ചേര്‍ന്ന ഭൂമി ഫെബ്രുവരി 20നാണ് രജിസ്റ്റര്‍ ചെയ്തത്.
രാമജന്മഭൂമി പരിസരത്തിന്‍റെ ആദ്യ വിപുലീകരണം; ഒരു കോടി രൂപയുടെ ഭൂമി വാങ്ങി
അയോധ്യ: രാമ ജന്മഭൂമി പരിസരത്തിന്‍റെ ആദ്യ വിപുലീകരണത്തിന്‍റെ ഭാഗമായി 7,285 ചതുരശ്രയടി ഭൂമി രാമക്ഷേത്ര ട്രസ്റ്റ് വാങ്ങി. നിലവിലെ 70 ഏക്കറിൽ നിന്ന് 107 ഏക്കറിലേക്ക് ക്ഷേത്ര സമുച്ചയം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഒരു കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതെന്ന് രാമക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അഷർഫി ഭവനോട് ചേര്‍ന്ന ഭൂമി ഫെബ്രുവരി 20നാണ് രജിസ്റ്റര്‍ ചെയ്തത്.