ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള സുരക്ഷയുമായി ബന്ധപ്പെട്ട് 1,130 ബിഎസ്എഫ് ഉദ്യോഗസ്ഥർ മധുരയിലെത്തി. ഒമ്പത് കമ്പനി ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് മധുരയിലെത്തിയത്. അസമിൽ നിന്നെത്തിയ ഇവരെ ഉടനെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും.
നിയമസഭ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി 1,130 ബിഎസ്എഫ് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലെത്തി - നിയമസഭ തെരഞ്ഞെടുപ്പ്
ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. 234 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
നിയമസഭ തെരഞ്ഞെടുപ്പ്: 1,130 ബിഎസ്എഫ് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലെത്തി
തെങ്കാശി, തൂത്തുക്കുടി, നാഗർകോവിൽ തുടങ്ങിയ ജില്ലകളിലാകും ഇവര്‍ക്കായി താമസ സൗകര്യം ഒരുക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി മധുരയിൽ ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ സർവകക്ഷി യോഗം ചേർന്നിരുന്നു. ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. 234 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.