മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ ഫാക്‌ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. നഗരത്തിലെ ഹിംഗാന എംഐഡിസിയിലുള്ള കതാരിയ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് തീപിടിച്ചത്. 10 ലധികം തൊഴിലാളികൾ ഫാക്‌ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.
മഹാരാഷ്‌ട്രയിൽ ഫാക്‌ടറിയിൽ തീപിടിത്തം; 3 മരണം, രക്ഷപ്രവർത്തനം പുരോഗമിക്കുന്നു - fire accident
നാഗ്‌പൂരിലെ കതാരിയ അഗ്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്‌ടറിയിൽ തീപിടിത്തം
ഫാക്‌ടറിയിൽ തീപിടിത്തം
രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കണമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിർദേശം നൽകിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.