മുംബൈ: സബർബൻ ബോറിവാലിയിലെ എട്ട് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ എട്ട് വയസുകാരനുൾപ്പെടെ രണ്ട് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു (Fire Breaks Out In Mumbai Residential Building). തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30നാണ് തീപിടിത്തമുണ്ടായതെന്ന് സിവിക്ക് ഉദ്യോഗസ്ഥർ പറഞ്ഞു. വീണാ സന്തൂർ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ ഒന്നാം നിലയിലെ ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തെ തുടർന്ന് ഗ്ലോറി വാൽഫാത്തി (43), ജോസു ജെംസ് റോബർട്ട് (8) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഫ്ലാറ്റിന്‍റെ ഇലക്‌ട്രിക്ക് വയറിങ്ങിലേക്കും ഇൻസ്‌റ്റാളേഷനുകളിലേക്കും തീ പടരുകയായിരുന്നു. അഗ്നിശമന സേനയുടെ നാല് ഫയർ എഞ്ചിനുകളും മറ്റ് വാഹനങ്ങളും സംഭവസ്ഥലത്ത് എത്തിയതായും രണ്ട് ചെറിയ ഹോസ് ലൈനുകളുടെയും നാല് മോട്ടോർ പമ്പുകളുടെയും ഒരു ഫസ്‌റ്റ് എയ്‌ഡ് ലൈനിന്‍റെയും സഹായത്തോടെ രക്ഷാപ്രവർത്തനം നടന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ:Maharashtra Fire| താനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തം; ആളപായമില്ല
പരിക്കേറ്റ അഞ്ച് പേരെ ശതാബ്‌ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് പേർ സ്‌ത്രീകളാണ്. ലക്ഷ്‌മി ബുറ (40), രാജേശ്വരി ഭർത്തരെ (24) ,രഞ്ജൻ സുബോധ് ഷാ (76) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരിൽ ഭർത്തരേക്ക് 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും മറ്റുള്ളവർക്ക് 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.