കൊൽക്കത്ത :ഗാർഡൻ റീച്ചിന് സമീപം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഗോഡൗണിൽ വൻ തീപിടിത്തം. ശനിയാഴ്‌ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.
സമീപ കെട്ടിടങ്ങളിലേക്കും കുടിലുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമനസേനയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ നടന്ന 5 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.