കേരളം

kerala

ETV Bharat / bharat

144 വര്‍ഷം പഴക്കമുള്ള സെക്കന്തരാബാദ്‌ ക്ലബിന് തീ പിടിച്ചു; നാല്‌ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം - തീ പിടിത്തം ഹൈദരാബാദ്‌

1878ല്‍ നിര്‍മിച്ച സെക്കന്തരാബാദ്‌ ക്ലബ്‌ കെട്ടിടം 2017ല്‍ പൈതൃക സ്ഥലമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

Secunderabad Club was built in 1878  Heritage Sites Hyderabad  Fire breaks out at Secunderabad Club  സെക്കന്തരാബാദ്‌ ക്ലബ്‌ കെട്ടിടത്തിന് തീ പിടിച്ചു  ഹൈദരാബാദ്‌ പൈതൃക സ്ഥലങ്ങള്‍  തീ പിടിത്തം ഹൈദരാബാദ്‌  Hyderabad Latest News
സെക്കന്തരാബാദ്‌ ക്ലബ്‌ കെട്ടിടത്തിന് തീ പിടിച്ചു; നാല്‌ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

By

Published : Jan 16, 2022, 5:13 PM IST

ഹൈദരാബാദ്‌: സെക്കന്തരാബാദ്‌ ക്ലബ്‌ കെട്ടിടത്തിന് തീ പിടിച്ചു. ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് സംഭവം. നാല്‌ മണിക്കൂര്‍ നീണ്ട് നിന്ന രക്ഷപ്രവര്‍ത്തനത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അറിയിച്ചു.

144 വര്‍ഷം പഴക്കമുള്ള സെക്കന്തരാബാദ്‌ ക്ലബ്‌ കെട്ടിടത്തിന് തീ പിടിച്ചു; നാല്‌ മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

1878ല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ക്കായി ബ്രിട്ടീഷുകാര്‍ 20 ഏക്കര്‍ സ്ഥലത്ത് പണി കഴിച്ച കെട്ടിടമാണിത്. 2017 സെക്കന്തരാബാദ്‌ ക്ലബിന് പൈതൃക സ്ഥലമായി അംഗീകാരം നല്‍കിയിരുന്നു.

Also Read:ട്രെയിൻ ഗാർഡ് ഇനി മുതൽ 'ട്രെയിൻ മാനേജർ'; പരിഷ്‌കരണവുമായി ഇന്ത്യൻ റെയിൽവേ

ശനിയാഴ്‌ച സംക്രാന്തി ആഘോഷങ്ങള്‍ക്കായി ക്ലബ്‌ അടച്ചതാണ്. അപകടത്തില്‍ കോടികളുടെ നഷ്‌ടം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു. അപകടം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details