പൂനയിലെ കാര്‍ സര്‍വീസ് സെന്‍ററില്‍ തീപിടിത്തം, 6 വാഹനങ്ങള്‍ കത്തിനശിച്ചു - തീപ്പിടിത്തം
അഗ്നിശമന സേന കൃത്യസമയത്ത് സ്ഥലത്തെത്തി തീയണച്ചത് അപകടത്തിന്‍റെ ആക്കം കുറച്ചു
പൂനയിലെ കാര്‍ സര്‍വീസ് സെന്‍ററില്‍ തീപ്പിടിത്തം, 6 വാഹനങ്ങള്‍ കത്തിനശിച്ചു
പൂനെ: കാര്‍ സര്‍വീസ് സെന്‍ററില്‍ നടന്ന തീപിടിത്തത്തില്‍ 6 വാഹനങ്ങള്‍ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ പൂനയില്‍ പുലര്‍ച്ചെ 3.15ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. മൂന്നോളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിലാണ് തീയണച്ചത്. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.