ലഖ്നൗ: ഉത്തർപ്രദേശിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. മഥുര ജില്ലയിലെ ബസേര ഗ്രൂപ്പിന്റെ വൃന്ദാവൻ ഗാർഡൻ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടൽ ജീവനക്കാരായ ഉമേഷ് (30), വീരി സിങ് (40) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മറ്റൊരു ജീവനക്കാരൻ ചികിത്സയിലാണ്.
ബസേര ഗ്രൂപ്പിന്റെ വൃന്ദാവൻ ഗാർഡൻ ഹോട്ടലിൽ തീപിടിത്തം: രണ്ട് ജീവനക്കാർ വെന്തുമരിച്ചു
ഉത്തർപ്രദേശിലെ മഥുര ജില്ലയിലാണ് അപകടം. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ഏകദേശം മൂന്നു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.
വൃന്ദാവനിൽ ഹോട്ടലിൽ തീപിടുത്തം: രണ്ട് ജീവനക്കാർ വെന്തുമരിച്ചു
ഹോട്ടലിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിലും ഏകദേശം മൂന്നു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്. സംഭവത്തെ തുടർന്ന് ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര രക്ഷാപ്രവർത്തകരെ എത്തിക്കാൻ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Last Updated : Nov 3, 2022, 3:40 PM IST