ബെംഗളൂരു :ആധാർ നമ്പറുമായി വിരലടയാളം ബന്ധിപ്പിച്ച് ഉടമസ്ഥരറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പ് സംഘം അറസ്റ്റിൽ. സിറ്റി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സർക്കാർ റവന്യൂ വകുപ്പിൽ നിന്നും മറ്റ് ബാങ്കുകളിൽ നിന്നുമെന്നെല്ലാം ആണെന്ന വിവരം പറഞ്ഞ് വിരലടയാളം ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന കേസുകൾ വർദ്ധിച്ച് വരുകയാണ്.
ഇത്തരം കാര്യങ്ങൾ ചൂണ്ടികാണിച്ച് റവന്യൂ വകുപ്പിന്‍റെ കാവേരി സോഫ്റ്റ് വെയറിൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, രേഖകളും എളുപ്പത്തിൽ മറയ്‌ച്ചുവെക്കാൻ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്‍റ് റവന്യൂ വകുപ്പിന് കത്ത് നൽകി. അല്ലാത്ത പക്ഷം സൈബർ തട്ടിപ്പുകാർ വിരലടയാളം ശേഖരിച്ച് അപ്‌ഡേറ്റ് ചെയ്യുകയും, വിരലടയാളം ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യുന്നു,വഅതിനാൽ ഉപഭോക്താക്കൾക്ക് പണം പിൻവലിച്ചതിന്‍റെ ഒടിപിയോ സന്ദേശമോ അയയ്ക്കാൻ കഴിയില്ല.
ബെംഗളൂരു നഗരത്തിലെ എട്ട് സിഇഎൻ പൊലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി ഇതുവരെ 128 എഇപിഎസ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദ നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി ലക്ഷ്‌മി പ്രസാദിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
ഇത്തരം തട്ടിപ്പുകളുടെ അന്വേഷണ ചുമതല ഏറ്റെടുത്ത ഡിസിപി ഇത് വരെ നഗരത്തിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ സമഗ്ര വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡൽഹി, ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള പ്രതികൾ കുറ്റകൃത്യം ചെയ്‌തതായി കണ്ടെത്തി.
അതിൽ വിരലടയാളം 5000 രൂപയ്‌ക്ക് വിറ്റതായും പറയുന്നു.ബിഹാറിലുള്ള ഒരു പ്രാദേശിക ഉപഭോക്തൃ സേവന കേന്ദ്രം സൂക്ഷിച്ചുവെച്ച വിരലടയാളങ്ങൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി പണം സമ്പാദിക്കുന്നതിനായി കണ്ടെത്തി.