ന്യൂഡൽഹി:പരമ്പരാഗത രീതികളിൽ നിന്ന് മാറി വ്യത്യസ്‌തമായി കേന്ദ്ര ബജറ്റ് അവതരണം. പെട്ടിയും തൂക്കി വരുന്ന ധനമന്ത്രി ഇത്തവണ ഉണ്ടാകില്ല. നിർമല സീതാരാമന്‍റെ മൂന്നാം ബജറ്റ് സമ്പൂർണ പേപ്പർ രഹിതം. ഇതോടെ ചരിത്രത്തിലും ഇടം പിടിച്ചിരിക്കുകയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്.
ചരിത്രം തിരുത്തി ധനമന്ത്രി; അവതരിപ്പിക്കുന്നത് ആദ്യ പേപ്പർ രഹിത ബജറ്റ്
എളുപ്പത്തിൽ ബജറ്റ് രേഖകൾ ലഭിക്കാനായി കഴിഞ്ഞ ദിവസം ധനമന്ത്രി കേന്ദ്ര ബജറ്റ് മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു.
ചരിത്രം തിരുത്തി ധനമന്ത്രി; അവതരിപ്പിക്കുന്നത് ആദ്യ പേപ്പർ രഹിത ബജറ്റ്
കൊവിഡ് സാഹചര്യത്തിൽ താറുമാറായ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇത്തവണത്തെ ബജറ്റ്. പൊതു ജനങ്ങൾക്കും എംപിമാർക്കും എളുപ്പത്തിൽ ബജറ്റ് രേഖകൾ ലഭിക്കാനായി കഴിഞ്ഞ ദിവസം ധനമന്ത്രി കേന്ദ്ര ബജറ്റ് മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. എല്ലാവിധ ബജറ്റ് രേഖകളും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിച്ചു.