പലാമു :നവജാതശിശുവിനെ കൊന്ന് ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. ഝാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ നൗദിഹ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തെലിയാദിഹിലാണ് സംഭവം. ജൊഗേന്ദ്ര ബഹുയാന്‍ എന്ന യുവാവും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. സംഭവം അറിഞ്ഞ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബിഹാറിലെ ഗയ സ്വദേശിയായ ജൊഗേന്ദ്ര ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷമാണ് ദമ്പതിമാര്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. പുതു വസ്ത്രത്തിന് വേണ്ടി ഭാര്യ വഴക്കുണ്ടാക്കിയെന്നാണ് സൂചന. ശേഷം ഇവര്‍ കുഞ്ഞുമായി ഉറങ്ങാന്‍ പോയി.
പിറ്റേദിവസം ഏറെ വൈകിയിട്ടും ഇരുവരും ഉണരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വാതില്‍ തല്ലിപ്പൊളിച്ചു. കുഞ്ഞിന്‍റെയും യുവതിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അപ്പോള്‍ ജോഗേന്ദ്രയ്ക്ക് ജീവനുണ്ടായിരുന്നു. ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also Read :നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് അമ്മ കുഞ്ഞിനെ കൊന്നു :വളര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലെന്നുപറഞ്ഞ് തിരുവനന്തപുരം പോത്തന്‍കോട് അമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. കുഞ്ഞിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതും കൊലയ്ക്ക് കാരണമായെന്ന് അമ്മ വ്യക്തമാക്കി. ചികിത്സയും കുടുംബത്തിന് താങ്ങാനാകുമായിരുന്നില്ലെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ട്. കേവലം 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു.