ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ ജന്മദിനത്തിൽ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡോ. മൻമോഹൻ സിങ്ങിന് ജന്മദിനാശംസകൾ. നല്ല ആരോഗ്യത്തിനും സന്തോഷത്തിനുമായി ആശംസകള്‍ നേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്‌തു.
നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വലിയ ധാരണയുള്ള അദ്ദേഹം നിർഭയനും പ്രതിഭയുമാണെന്നും അദ്ദേഹം കുറിച്ചു. ദീർഘവീക്ഷണവും അർപ്പണബോധമുള്ള ദേശസ്നേഹിയാണ് മന്‍മോഹന്‍. ഇന്ത്യ അർഹിക്കുന്ന യഥാര്‍ഥ നേതാവ് അങ്ങാണെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.