കോട്ട: രാജസ്ഥാനിലെ കോട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മകനും പിതാവിനും 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം മുൻപ് നടന്ന കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. മകന് സംരക്ഷണവും സഹായവും നൽകിയതിനാണ് 56 കാരനായ പിതാവിനെയും പ്രതിചേർത്തത്. ശിക്ഷ കൂടാതെ 30,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; മകനും പിതാവിനും 20 വർഷം തടവ് - കോട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
മൂന്ന് വർഷം മുൻപ് നടന്ന കേസിലാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
പതിമൂന്നര വയസുള്ള പെണ്‍കുട്ടിയെയാണ് 24 കാരനായ യുവാവ് മൂന്ന് വർഷം മുന്നേ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാവിന്‍റെ ബന്ധുവാണ് പ്രതിയായ യുവാവ്. 2019 ജനുവരി 13 ന് കോട്ടയിലെ ബുദ്ധദീത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് പെണ്‍കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്. ശേഷം ചിത്തോർ ജില്ലയിലെ പിതാവിന്‍റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോവുകയും പലതവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് മകളെ തട്ടിക്കൊണ്ടുപോയി എന്ന് കാട്ടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 363 പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പുകൾ പ്രകാരം തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
TAGGED:
rape of minor girl in kota