കേരളം

kerala

ETV Bharat / bharat

ശബ്ദമുണ്ടാക്കിയതിന് രണ്ടുവയസുകാരനെ മദ്യപാനിയായ പിതാവ് അടിച്ചു കൊന്നു - ഇന്നത്തെ പ്രധാന വാര്‍ത്ത

തെലങ്കാനയിലാണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

father killed his two year old son  two year old son for making noise  father killed son in telengana  two year old jeevan death  latest national news  latest news in telengana  latest news today  പിതാവ് ക്രൂരമായി മര്‍ദിച്ചു  രണ്ട് വയസുകാരന് ദാരുണാന്ത്യം  ശബ്‌ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പിതാവ് മര്‍ദിച്ചു  രണ്ട് വയസുള്ള മകന്‍  മദ്യപാനിയായ പിതാവിന് ആരോചകത്വമുണ്ടാക്കി  മദ്യപാനിയായ പിതാവിന്  ജീവന്‍  രണ്ട് വയസുകാരന്‍റെ മരണം  തെലങ്കാന ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ശബ്‌ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പിതാവ് ക്രൂരമായി മര്‍ദിച്ചു; രണ്ട് വയസുകാരന് ദാരുണാന്ത്യം

By

Published : Nov 8, 2022, 12:39 PM IST

നെരെദ്മെത്(തെലങ്കാന): മദ്യപാനിയായ പിതാവിന്‍റെ ക്രൂരമര്‍ദനത്തില്‍ രണ്ടുവയസുള്ള പിഞ്ചു കുഞ്ഞ് മരണപ്പെട്ടു. തെലങ്കാനയിലെ നെരെദ്മെത് പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ ജീവന്‍റെ ശബ്ദം അരോചകമായി തോന്നിയതിനെ തുടര്‍ന്ന് പിതാവ് സുധാകര്‍ കുഞ്ഞിനെ ക്രൂരമായി അടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദാരുണാന്ത്യം.

2019ലാണ് നെരെദ്മെതിലെ വാജ്‌പെയ്‌ നഗര്‍ സ്വദേശിയായ സുധാകര്‍ ദിവ്യയയെ വിവാഹം കഴിക്കുന്നത്. ജെജെ നഗറിലെ എസ്‌എസ്‌ബി ക്ലാസിക്ക് അപ്പാര്‍ട്ട്മെന്‍റില്‍ കാവല്‍ക്കാരനായി ജോലി നോക്കുകയാണ് സുധാകര്‍. എല്ലാ ദിവസവും അമിതമായി മദ്യപിച്ച് വീട്ടില്‍ വന്ന് ഇയാള്‍ ബഹളമുണ്ടാക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു.

പതിവുപോലെ തിങ്കളാഴ്ച രാത്രിയും സുധാകര്‍ മദ്യപിച്ചെത്തുകയും കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന ജീവനെ ശബ്ദമുണ്ടാക്കിയെന്ന പേരില്‍ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതു കണ്ട് ദിവ്യ ഇയാളെ താക്കീത് ചെയ്യുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് പോയ ദിവ്യവീണ്ടും കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട് തിരികയെത്തുമ്പോള്‍ കാണുന്നത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജീവനെയാണ്.

ഉടൻ തന്നെ കുഞ്ഞിനെയും കൊണ്ട് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ആശുപത്രി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സുധാകറിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് സുധാകര്‍ റെയില്‍വെ ട്രാക്കില്‍ തലവച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നതായി ദിവ്യ പറയുന്നു.

ABOUT THE AUTHOR

...view details