കേരളം

kerala

ETV Bharat / bharat

പിഞ്ചുകുഞ്ഞിന്‍റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് ചാക്കിലാക്കി കുളത്തിലെറിഞ്ഞു; പിതാവ് പിടിയിൽ - അനന്തപുർ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം

ഭാര്യയോടുള്ള സംശയത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.

FATHER KILLED 2 MONTHS OLD DAUGHTER AFTER SUSPECTING HIS WIFE IN ANANTAPUR DISTRICT  രണ്ട് മാസം പ്രായമുള്ള കുട്ടിയുടെ കൊലപാതകം  father killed 2 months old daughter after suspecting his wife in ananthapur  ananthapur  അനന്തപുർ  രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി  പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ  പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ്  രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി  രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ്  അനന്തപുർ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം  ആന്ധ്രാപ്രദേശ്
പിഞ്ചുകുഞ്ഞിന്‍റെ വായിൽ പ്ലാസ്റ്ററൊട്ടിച്ച് ബാഗിലാക്കി കുളത്തിലെറിഞ്ഞു; പിതാവ് പിടിയിൽ

By

Published : Oct 22, 2021, 7:58 PM IST

Updated : Oct 22, 2021, 8:40 PM IST

അനന്തപുർ: ഭാര്യയോടുള്ള സംശയത്തിൽ രണ്ട് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് പിടിയിൽ. മല്ലികാർജുന എന്നയാളാണ് പൊലീസ് പിടിയിലായത്. കുഞ്ഞിന്‍റെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ചശേഷം ഒരു ചാക്കിലാക്കി കുളത്തിൽ എറിയുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലെ കല്യാൺദുർഗിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രതി മല്ലികാർജുന, ഭാര്യ ചിറ്റെമ്മയും കുഞ്ഞുമായി ഇവിടത്തെ ആർഡിടി ആശുപത്രിയിൽ പോയിരുന്നു. കുഞ്ഞ് കരഞ്ഞതോടെ പ്രതി കുട്ടിയുമായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. എന്നാൽ നേരം വൈകിയിട്ടും ഇയാൾ തിരിച്ചെത്തിയില്ല. ഉടനെ ഭാര്യ ചിറ്റെമ്മ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ALSO READ: മുംബൈയില്‍ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; താഴേക്ക് ചാടിയയാള്‍ മരിച്ചു

പൊലീസ് രാത്രി മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെയും കുഞ്ഞിനെയും കണ്ടെത്താനായില്ല. തുടർന്ന് ഇരുവരുടെയും ചിത്രം സാമൂഹ്യമാധ്യമങ്ങൾ വഴി പൊലീസ് പങ്കുവച്ചു. പിന്നാലെ വെള്ളിയാഴ്‌ച അനന്തപുർ ജില്ലാ കേന്ദ്രത്തിൽ നിന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പെൺകുട്ടിയുടെ മൃതദേഹം സമീപത്തെ ജലാശയത്തിൽ നിന്ന് കണ്ടെത്തി. പ്രതിയെ കല്യാൺദുർഗിലെത്തിച്ച് കൂടുതൽ ചോദ്യംചെയ്യൽ നടത്തി. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സിഐ തേജമൂർത്തി അറിയിച്ചു.

Last Updated : Oct 22, 2021, 8:40 PM IST

For All Latest Updates

ABOUT THE AUTHOR

...view details