പട്‌ന : ബിഹാറിൽ നാല് മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ പിതാവ് നിലത്തെറിഞ്ഞ് കൊന്നു. ഗയയിൽ മഗധ് മെഡിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയുമായി വഴക്കിട്ട ഗയ സ്വദേശി ദേവേഷ് ശർമയാണ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയത്.
ഭാര്യയുമായുള്ള തർക്കം : നാല് മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ പിതാവ് നിലത്തെറിഞ്ഞ് കൊന്നു - ഇരട്ടക്കുഞ്ഞുങ്ങളെ പിതാവ് കൊന്നു
ബിഹാറിൽ നാല് മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെ പിതാവ് കൊലപ്പെടുത്തി
ദേവേഷ് സ്ഥിരം മദ്യപിക്കാറുണ്ട്. ഇതിനെ തുടർന്ന് വാക്കുതർക്കങ്ങൾ ഉണ്ടാകാറുണ്ട്. സംഭവം നടന്ന ദിവസം ദേവേഷ് തന്നെ മർദിച്ചിരുന്നുവെന്ന് ഭാര്യ റാണി പറയുന്നു. ശേഷം നിലത്തേയ്‌ക്ക് തള്ളുകയായിരുന്നു. പിന്നീട് ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളെ നിലത്തേക്ക് എറിയുന്നത് നേരിൽ കണ്ടു. എന്നാൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തുന്നത് താന്‍ കണ്ടിട്ടില്ലെന്നും റാണി പൊലീസിനോട് പറഞ്ഞു.
ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബ വഴക്കാണ് നരഹത്യയിലേയ്‌ക്ക് നയിച്ചത്. സംഭവ ശേഷം ദേവേഷ് ഒളിവില്‍ പോയി. ഇയാൾക്കായുള്ള തെരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഗയയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.