കേരളം

kerala

ETV Bharat / bharat

നാലാമതും പിറന്നത് പെണ്‍കുഞ്ഞ്, വിഷാദത്തിലായ പിതാവ് ആത്മഹത്യ ചെയ്‌തു

കര്‍ണാടകയിലെ ശ്രീനിവാസ്‌പുര്‍ താലൂക്കിലെ ഷെട്ടിഹള്ളി ഗ്രാമത്തില്‍ തനിക്ക് നാലാമത് പിറന്നതും പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ പിതാവ് ആത്മഹത്യ ചെയ്‌തു.

father committed suicide  fourth child was also a girl  girl child  suicide in karnataka  father committed suicide fourth child as a girl  latest news in karnataka  latest news today  latest national news  നാലാമത് പിറന്നതും പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍  പിതാവ് ആത്മഹത്യ ചെയ്‌തു  കര്‍ണാകടയിലെ ശ്രീനിവാസ്‌പുര്‍  നാലാമത് പിറന്നതും പെണ്‍കുഞ്ഞ് പിതാവിന്‍റെ ആത്മഹത്യ  ലോകേഷ്  കര്‍ണാടക ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നാലാമത് പിറന്നതും പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ പിതാവ് ആത്മഹത്യ ചെയ്‌തു

By

Published : Nov 7, 2022, 4:29 PM IST

Updated : Nov 7, 2022, 8:06 PM IST

കോലാര്‍ (കര്‍ണാടക):നാലാമതും പിറന്നത് പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ പിതാവ് ആത്മഹത്യ ചെയ്‌തു. കര്‍ണാടകയിലെ ശ്രീനിവാസ്‌പുര്‍ താലൂക്കിലെ ഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. ലോകേഷ്(38) എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എട്ട് വര്‍ഷം മുമ്പാണ് ഷെട്ടിഹള്ളി ഗ്രാമത്തില്‍ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന ലോകേഷും ആന്ധ്രപ്രദേശിലെ പുന്‍ഗണൂര്‍ സ്വദേശിനിയായ സിറിഷയും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും മൂന്ന് പെണ്‍മക്കളാണുണ്ടായിരുന്നത്. തനിക്ക് ഒരു മകന്‍ ഇല്ല എന്ന ദുഃഖം ലോകേഷിനെ വല്ലാതെ അലട്ടിയിരുന്നു.

കഴിഞ്ഞ നവംബര്‍ നാലിനാണ് ലോകേഷ് സിറിഷ ദമ്പതികള്‍ക്ക് നാലാമതും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. ഇതേതുടര്‍ന്ന് കടുത്ത വിഷാദത്തിലായ ലോകേഷ് തന്‍റെ അമ്മയെ സഹോദരന്‍റെ വീട്ടില്‍ പറഞ്ഞയച്ചിരുന്നു. വീട്ടില്‍ തനിച്ചായിരുന്ന ലോകേഷ് ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പിറ്റേ ദിവസം വീട്ടില്‍ തിരിച്ചെത്തിയ ലോകേഷിന്‍റെ അമ്മയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഞ്‌ജുനാഥ് എന്ന് പേരുള്ള മറ്റൊരു മകനെ ഇവര്‍ വിവരമറിയിക്കുകയായിരുന്നു. ശ്രീനിവാസ്‌പുര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു.

Last Updated : Nov 7, 2022, 8:06 PM IST

ABOUT THE AUTHOR

...view details